ആശുപത്രിയുടെ ശോചനീയാവസ്ഥ: സി.പി.ഐ ഉപവാസ സമരം നടത്തും
പള്ളുരുത്തി: കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് ആശുപത്രിക്ക് സമീപം ഉപവാസ സമരം നടത്തും. ജില്ലാ സെക്രട്ടറി പി.രാജു ഉദ്ഘാടനം ചെയ്യും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും ആവശ്യത്തിന് ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാത്തതിനാല്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോക്ടറുടെ അഭാവം മൂലം ഇപ്പോള്‍ രാത്രികാല ചികിത്സ നിര്‍ത്തിവച്ചിരിക്കുകയാണ്.
ആശുപത്രിയുടെ പ്രശ്നം പരിഹരിക്കുമെന്ന് എം.എല്‍.എ പത്ത് മാസം മുമ്പ് ഉറപ്പ് നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലന്നും നേതാക്കള്‍ പറഞ്ഞു. മണ്ഡലം അസി.സെക്രട്ടറി കെ.കെ.ഭാസ്ക്കരന്‍, ലോക്കല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ ജലീല്‍, ഇ.വി.റാഫേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."