HOME
DETAILS
MAL
സംസ്ഥാനത്ത് രൂക്ഷ സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം
backup
June 30 2016 | 06:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക നില വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക് ധവളപത്രം നിയമസഭയില്‍ വച്ചു. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനമിപ്പോള്‍ നേരിടുന്നതെന്ന് ധവളപത്രത്തില്‍ പറയുന്നു. ഒന്നരലക്ഷം കോടി രൂപ പൊതുകടമുണ്ടെന്നും അടിയന്തരമായി 5900 കോടി രൂപ വേണമെന്നും ധവളപത്രത്തില്‍ പറയുന്നു.
നികുതി പിരിവിലെ വളര്‍ച്ച 10 മുതല്‍ 20 മാത്രമാണെന്നും ധവളപത്രത്തില്‍ ഉന്നയിക്കുന്നുണ്ട്. ആവശ്യമായ വളര്‍ച്ചാനിരക്ക് 20 ശതമാണെന്നിരിക്കേയാണിത്. അനാവശ്യ നികുതിയിളവുകള്‍ നല്കി യു.ഡി.എഫ് സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ വീഴ്ച വരുത്തി. സ്വജനപക്ഷപാതവും അഴിമതിയും കാരണം വിചിത്രമായ നികുതി പിരിവാണ് നടന്നതെന്നും ധവളപത്രത്തില്‍ പറയുന്നു. ചെലവിനും നിയന്ത്രണമുണ്ടായില്ല. ചെലവു നോക്കാതെയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചതെന്നും കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."