പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്റെ പ്രസ്താവന സത്യവിരുദ്ധം: മര്‍ച്ചന്റ്സ് അസോസിയേഷന്‍
പെരിന്തല്‍മണ്ണ: നഗരത്തിലെ ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍മാന്റെ പ്രസ്താവനയില്‍ പെരിന്തല്‍മണ്ണയിലെ വ്യാപാരികളെ സംബന്ധിച്ചുള്ള പരാമര്‍ശം സത്യവിരുദ്ധമാണെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് പദ്ധതിക്ക് പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നതുള്‍പ്പെടെ എല്ലാ സഹായവും സംഘടന നല്‍കിയിട്ടുണ്ട്. അന്നത്തെ എം.എല്‍.എ. വി.ശശികുമാറിന്റെ നിര്‍ദേശപ്രകാരം പദ്ധതിക്ക് 20 ലക്ഷം രൂപ ട്രഷറിയില്‍ സംഘടന നിക്ഷേപിച്ചു. ഈയിനത്തില്‍ നാലുലക്ഷത്തോളം രൂപ വരുമാനികുതി ഒടുക്കിയ നഷ്ടവും സംഘടനയാണ് സഹിച്ചത്.
അങ്ങാടിപ്പുറം മേല്‍പ്പാലത്തിനായി സംഘടന പരിശ്രമിക്കാന്‍ കാരണം പുതിയ ബൈപാസില്‍ മേല്‍പാലം സ്ഥാപിച്ചാല്‍ റയില്‍വേ നിയമപ്രകാരം അങ്ങാടിപ്പുറത്തെ റെയില്‍വേ ഗേറ്റ് അടക്കുമെന്ന് റെയില്‍വേ മാനേജര്‍ അറിയിച്ചതനുസരിച്ചാണ്. ഗേറ്റ് അടച്ചാല്‍ നഗരത്തിനുണ്ടാകുന്ന നഷ്ടം ചിന്തിക്കാനാകാത്തതാണ്. നഗരസഭാ ഓഫിസിന് പിറകിലുള്ള സ്ഥലത്ത് മൂന്നാമത്തെ ബസ് സ്റ്റാന്‍ഡിന് തുടക്കം മുതലേ സംഘടന അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സത്യം ഇതാണെന്നിരിക്കേ സംഘടനയെ ജനമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധം പ്രസ്താവന നടത്തിയതില്‍ പ്രതിഷേധിക്കുന്നു.
നഗരത്തെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുമ്പോള്‍ വ്യാപാരികളുള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ച് നയപരമായ തീരുമാനമെടുക്കണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏകാധിപത്യപരമായ നടപടികളാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പ്രസിഡന്റ് ചമയം ബാപ്പു, സെക്രട്ടറി ഷാലിമാര്‍ ഷൗക്കത്ത്, ട്രഷറര്‍ സി.പി. മുഹമ്മദ് ഇക്ബാല്‍, ലിയാഖത്തലിഖാന്‍, യൂസഫ് രാമപുരം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."