ഇന്നും തപാലില്ല; സമരം അഞ്ചാം ദിവസത്തിലേക്ക്
മലപ്പുറം: ജി.ഡി.എസ് ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം നാല് ദിവസം പിന്നിട്ടു. ജി.ഡി ജീവനക്കാര്‍ക്ക് ഇപ്പോഴും നാമമാത്ര ശമ്പളമാണ് നല്‍കുന്നത്. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ന്യായമായ നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത സമരപരിപാടികള്‍ ആരംഭിച്ചത്.
സമരത്തോടനുബന്ധിച്ച് മലപ്പുറം ഹെഡ് പോസ്റ്റോഫിസിനു മുന്പില് എഫ്.എന്‍.പി.ഒ.യുടെ നേതൃത്വത്തില്‍ പ്രകടനത്തിലും പൊതുയോഗവും നടന്നു. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.എം ജയാനന്ദന് അധ്യക്ഷനായി. എന്‍.ജി.ഒ അസോസിയേഷന് ബ്രാഞ്ച് സെക്രട്ടറി സലീഖ്, പി.സുരേന്ദ്രദാസ്, എന്‍.സൈതലവി, എ.ആലിക്കുട്ടി, കെ.വേണുഗോപാല്‍, കെ.കെ ശിവദാസ് സംസാരിച്ചു.
പ്രകടനത്തിന് പി.ജെ ജെയിംസ്, ഷബീര്‍, അസൈനാര്‍, കെ.എം ബിജു, ശ്രീജിത്ത്, ജിതിക പീതാംബരന്, രഞ്ജുഷ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."