ബാലങ്കുളത്ത് ഒറ്റയാന്‍ കാടിറങ്ങി
കരുളായി: ചക്ക തേടിയെത്തിയ ഒറ്റയാന്‍ മൂത്തേടം പഞ്ചായത്തിലെ ബാലങ്കുളത്തുള്ളവരുടെ ഉറക്കം കെടുത്തി. പടുക്ക വനമേഖലയില്‍നിന്നു കഴിഞ്ഞ ദിവസം രാത്രി പത്തോടെ ബാലങ്കുളം ജനവാസ മേഖലയില്‍ പ്രവേശിച്ച ഒറ്റയാന്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ച ചക്ക വരെ എടുത്തു ഭക്ഷിച്ചാണ് മടങ്ങിയത്.
പൊത്തന്‍കോടന്‍ ജമീലയുടെ വീട്ടിലെത്തിയ ആന അടുക്കളയില്‍ കയറി അവിടെ സൂക്ഷിച്ച ചക്ക ഭക്ഷിച്ചു. തുടര്‍ന്നു ബാലങ്കുളത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടന്ന ആന പ്ലാവുകളുടെ ചുവട്ടിലെത്തുകയും ചക്കയിട്ടു ഭക്ഷിക്കുകയും ചെയ്താണ് കാടുകയറിയത്. കുരുവിള പുത്തന്‍വീട്ടില്‍ ബാലകൃഷ്ണന്‍, തോട്ടശ്ശേരി ചിന്നന്‍, കൊളപ്പറ്റ മൊയ്തീന്‍, പുളിക്കല്‍ അസീസ്, കോല്‍ക്കാടന്‍ ചന്ദ്രിക, കരിമ്പില്‍ ചേരി വേലായുധന്‍ തുടങ്ങിയവരുടെ വീട്ടുമുറ്റങ്ങളിലൂടെയത്തിയ ആന ചക്കകള്‍ക്കു പുറമേ ചിലയിടങ്ങളില്‍ വാഴയും ഭക്ഷിച്ചിട്ടു@്.
ചിന്നന്റെ വീട്ടുമുറ്റത്തെ കസേര എടുത്തെറിയുകയും ചന്ദ്രികയുടെ വീട്ടിലെ ജനല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതു തടയാന്‍ വനംവകുപ്പ് നടപടിയെടുക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."