വിഷരഹിത പച്ചക്കറിയുമായി ആയുഷ് ഓര്‍ഗാനിക് ക്ലസ്റ്റര്‍
മുവാറ്റുപുഴ: വിഷരഹിത പച്ചക്കറികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കേരള കാര്‍ഷീക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഹോസ്റ്റല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ച ആയുഷ് ഓര്‍ഗാനിക് ക്ലസ്റ്റര്‍ കര്‍ഷകരുടെ കടയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി ആദ്യവില്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോളി കുര്യാക്കോസ് ആനുകൂല്ല്യ വിതരണം നടത്തി. ജില്ലാ കൃഷി ഓഫീസര്‍ എം.ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ലിജി ജോണ്‍ ബയോ ഫാര്‍മസിയുടെ ആദ്യവില്‍പ്പന നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മോഹനന് പദ്ധതി വിശദീകരണം നടത്തി.
ടി.എം.ഹാരിസ്, സുഹറ സിദ്ധീഖ്, എം.കെ.അജി, സിനി സത്യന്, പി.റ്റി.മനോജ്, ഗീത ഭാസ്കര്‍, മുഹമ്മദ് അയ്യൂബ് ഖാന്, ബല്‍ക്കീസ് റഷീദ്, ജോര്‍ജ് ജോണ്‍ മോനിപ്പിള്ളി, മോളി ജയിംസ്, ഷിബു ജോസ് പരീയ്ക്കല്‍, ഷിമ്മി തോംസണ്‍, ലിന്‍സി ടൈറ്റസ്, സുലീപ് ടി.എസ്, പി.എസ് അനില്‍കുമാര്‍, അഞ്ജു പോള്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."