യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷം
കൊച്ചി: യാഥാര്‍ഥ്യബോധമില്ലാത്ത ബജറ്റാണ് നഗരസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് കെ.ജെ ആന്റണി പറഞ്ഞു.
നഗരസഭയുടെ തനതായ ഒരു പദ്ധതിയും പുതിയ ബജറ്റ് നിര്‍ദേശങ്ങളില്‍ ഇല്ല. ജനങ്ങളുടെ ദുരിതമായ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ ഇല്ല. കുടിവെള്ള ക്ഷാമം ഒഴിവാക്കുന്നതിനുള്ള സമഗ്ര പദ്ധതി നിര്‍ദേശങ്ങളും ഇല്ല.
യഥാസമയം അദാലത്ത് നടത്തി നികുതി വരുമാനം വര്‍ദ്ധിക്കുന്നതില്‍ നഗരസഭ പൂര്‍ണ പരാജയമാണ്. വേക്കന്റ് പ്ലോട്ട് സെസ്, കേബിള്‍ നികുതി, മെട്രോ സെസ് എന്നിവ തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ബ്രഹ്മപുരം പ്ലാന്റ് അപകടകരമായ സാഹചര്യത്തിലായിട്ടും പുതിയ പ്ലാന്റിനെ കുറിച്ചോ നിലവിലുള്ളത് പുതുക്കുന്നതിനെ കുറിച്ചോ ബജറ്റില്‍ നിര്‍ദ്ദേശമില്ല. പശ്ചിമകൊച്ചിയെ ബജറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. വി.പി ചന്ദ്രന്, ഷീബലാല്‍, കെ.ജെ ബേസില്‍, സി.കെ പീറ്റര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."