ബലിദാനം കൊണ്ടാടി
നാദാപുരം: അക്രമ രാഷ്ട്രീയമാണ് സി.പി.എമ്മിനെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ബി.ജെ.പി. കോഴിക്കോട് മേഖലാ പ്രസിഡന്റ് വി.വി.രാജന് പറഞ്ഞു.
വളയത്ത് ബലിദാനികളായ പി.എം ഭാസ്കരന് മാസ്റ്ററുടെയും മടാക്കല്‍ കുമാരന്റെയും അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.ടി കുഞ്ഞിക്കണ്ണന് അധ്യക്ഷനായി.
വടകര മേഖലാ പ്രസിഡന്റ് എം.പി രാജന്, ടി.കെ പ്രഭാകരന്, നാദാപുരം മണ്ഡലം പ്രസിഡന്റ് പി മധുപ്രസാദ്, പി ഗംഗാധരന് മാസ്റ്റര്‍, സി ബാബു, എന്നിവര്‍ സംസാരിച്ചു.
രാവിലെ ഒന്‍പത് മണിക്ക് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കുടുംബ സംഗമവും നടന്നു. വളയം തലപ്പൊയിലില്‍ നടന്ന കുടുംബ സംഗമം എം.പി.രാജന് ഉദ്ഘാടനം ചെയ്തു. പി.മധുപ്രസാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സി.കെ അനുസ്മരണവും ഇഫ്താര്‍ സംഗമവും
കുറ്റ്യാടി: വേളം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സി.കെ കുഞ്ഞമ്മദ് അനുസ്മരണവും ഇഫ്താര്‍ മീറ്റും നടത്തി.
ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് സയ്യിദ് ഷറഫുദ്ദീന് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഷാനിബ് ചമ്പോട് അധ്യക്ഷനായി. എം.എ കുഞ്ഞബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."