പള്ളികളില്‍ പ്രാര്‍ഥനയും ബോധവല്‍ക്കരണവും നടന്നു
മലപ്പുറം: നിപാ വൈറസ് ബാധയേറ്റു മരിച്ചവര്‍ക്കു വേണ്ടിയും രോഗമുക്തിക്കു വേണ്ടിയും മനമുരുകി റമദാനിലെ രണ്ടാം വെള്ളിയാഴ്ച. ഇന്നലെ ജുമുഅ നിസ്‌കാര ശേഷമാണ് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും ബോധവല്‍ക്കരണവും നടന്നത്.
മരിച്ചവര്‍ക്കായി ജനാസ നിസ്‌കാരവും നടന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രാര്‍ഥന നടത്താനായി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ വീടുകളില്‍ ശുചിത്വ മുന്‍കരുതലുകള്‍ പാലിക്കണമെന്നും ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഖത്വീബുമാര്‍ ഉദ്‌ബോധിപ്പിച്ചു. പരിസര ശുചിത്വവും ആരോഗ്യ പരിപാലനവും പാലിക്കണം. ആത്മീയ വിശുദ്ധിയും ആരോഗ്യ പരിപാലനവും കാത്തുസൂക്ഷിക്കാനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളിലും വിദഗ്ധാഭിപ്രായങ്ങള്‍ പൂര്‍ണമായും അനുസരിക്കാനും ഖത്വീബുമാര്‍ ഉദ്‌ബോധിപ്പിച്ചു. നിപാ വൈറസ്, ഇതര പകര്‍ച്ചവ്യാധികള്‍ എന്നിവയെ തുടര്‍ന്നു കൈകൊള്ളുന്ന ആരോഗ്യ മുന്‍കരുതല്‍ നടപടികളെക്കുറിച്ചു പള്ളികളില്‍ ബോധവല്‍ക്കരണത്തിനു കഴിഞ്ഞ ദിവസം ജില്ലാ കലക്ടറും നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."