വീട് കയറി ആക്രമണം; പ്രതികളെ പിടികൂടാതെ പൊലിസ് ഒത്ത് കളിക്കുന്നതായി പരാതി
ഓച്ചിറ: യുവതിയും മക്കളും താമസിക്കുന്ന വീട്ടില്‍ കയറി മകനെയും യുവതിയെയും അക്രമിച്ചു പരുക്കേല്‍പ്പിക്കുകയും വീട്ടില്‍ നാശനഷ്ങ്ങള്‍ വരുത്തുകയും ചെയ്ത സംഭവത്തില്‍ പൊലിസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതി. കഴിഞ്ഞ 22ന് രാത്രി ക്ലാപ്പന വടക്ക് ഒറ്റതെങ്ങില്‍ വീട്ടില്‍ പ്രവാസിയായ നാസറിന്റെ വീട്ടില്‍ അതിക്രമിച്ച് ആറംഗ സംഘം ഭാര്യ ഉമ്മുസുമയ്യ(40), മകന്‍ വിദ്യാര്‍ഥിയായ സഹദ് (15)എന്നിവരെയാണ് മര്‍ദ്ദിച്ചത്. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും അന്വേഷണം നടത്തുകയോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകന്റെയും അമ്മയുടെയും മൊഴിയെടുക്കുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഇവര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ 22നു വൈകുന്നരം ഏഴിന് സഹദ് നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് വരുന്നവഴി മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിക്കയും വസ്ത്രം ഉരിഞ്ഞു മാറ്റി നഗ്നചിത്രം എടുത്ത് ഫെയ്‌സ് ബുക്കില്‍ ഇടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്നേദിവസം രാത്രി എട്ടരയ്ക്ക് ആറംഗ സംഘം വീട്ടില്‍ വീണ്ടും വന്നു അതിക്രമം കാട്ടി വീട്ടിലുള്ളവര്‍ക്ക് നേരെ മര്‍ദ്ദനമഴിച്ചുവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ആറംഗസംഘത്തിന്റെ മര്‍ദനമേറ്റ ഉമ്മുസുമയ്യയും മകന്‍ സഹദും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ കഴിയുകയാണ്. സ്‌കൂളില്‍ വച്ച് സഹദും സീനിയര്‍ വിദ്യാര്‍ഥികളുമായുണ്ടായ പ്രശ്‌നമാണ് മകനെ വഴിയില്‍ തടഞ്ഞും വീട് കയറിയുള്ള ആക്രമണവുമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."