സര്‍ക്കാര്‍ സ്‌കൂളില്‍ അഴിമതിയെന്ന് ആരോപണം; അധികൃതര്‍ക്ക് പരാതി നല്‍കി
കരുനാഗപ്പള്ളി: നമ്പരുവികാല ഗവ.വെല്‍ഫെയര്‍ യു.പി സ്‌കൂളില്‍ എസ്.എം.സി കമ്മിറ്റിയറിയാതെ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്‍ അഴിമതി നടത്തുന്നതായി പരാതി. സ്‌കൂളില്‍ കുട്ടികള്‍ക്ക് നിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ഉച്ചഭക്ഷണം കൊടുക്കുന്നത് തുടങ്ങി നിരവധി ക്രമക്കേകള്‍ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്.എം.സി ചെയര്‍മാന്‍ അബ്ദുല്‍ നൗഷാദ്, വാര്‍ഡ് കൗണ്‍സിലര്‍ ദീപ്തി, എസ്.എം.സി വൈസ് ചെയര്‍മാന്‍ സജി എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, ഡി.പി.ഐ എന്നിവര്‍ക്ക് പരാതി നല്‍കി.
പൊതു വിദ്യാലയങ്ങളിലെ നെടുംതൂണായ എസ്.എം.സിയെ ഒഴിവാക്കി നിര്‍ത്തി എസ്.എം.സി ചെയര്‍മാന്‍ അറിയാതെയാണ് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. നൂണ്‍ഫീഡിങ്, മറ്റു ബാങ്ക് ജോയിന്റ് അക്കൗണ്ടുകള്‍ എന്നിവയില്‍ നിലവിലെ എസ്.എം.സി ചെയര്‍മാന്റെ പേരു ഉല്‍പ്പെടുത്താതെയാണ് ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. സ്‌കൂള്‍ വികസന സമിതിയില്‍ ആരുടെയും അനുവാദമില്ലാതെ പ്രധാന അധ്യാപിക അവരുടെ ഭര്‍ത്താവിനെയുംസ്വന്തക്കാരെയും സ്‌കൂള്‍ എസ്.എം.സി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പില്‍ അവരോധിച്ചിരിക്കുകയാണന്നും ഇവര്‍ വഴിയാണ് സ്‌കൂളില്‍ കാര്യങ്ങള്‍ നിറവേറ്റുന്നതെന്നും അവര്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളിന് നല്‍കിയ ലാപ്പ്‌ടോപ്പ് ഉപയോഗിക്കാതെ അലമാരയില്‍ പൂട്ടി വച്ചിരിക്കുകയാണെന്നും ഇന്റര്‍നെറ്റ് സൗകര്യംസ്‌കൂളില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്നുമടങ്ങിയ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് രക്ഷകര്‍ത്താക്കളുടെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്.എം.സി ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."