അരിയ്ക്കു പകരം ഗോതമ്പ് തൂക്ക പാട്ടയിലും വെട്ടിപ്പ്: റേഷന്‍ കട സസ്പെന്റ് ചെയ്തു
വടക്കാഞ്ചേരി : വെട്ടിപ്പും തട്ടിപ്പും തടയാന്‍ റേഷന്‍ കടകളില്‍ ഇ-പോസ് മെഷിന് കൊണ്ടു വന്നിട്ടും രക്ഷയില്ലാതെ റേഷന്‍ ഗുണഭോക്താക്കള്‍ ഒരു വിഭാഗം വ്യാപാരികള്‍ തട്ടിപ്പിനു പുതിയ തന്ത്രവുമായി രംഗത്തിറങ്ങുമ്പോള്‍ കാര്യങ്ങളെല്ലാം തഥൈവ.
ഇ പോസ് മെഷിനുകളിലും കൃത്രിമം നടത്തുന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുകയാണ്.
തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി നഗരസഭ പെരിങ്ങണ്ടൂരില്‍ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയ ഒരു റേഷന്‍ കട സിവില്‍ സപ്ലൈസ് വകുപ്പ് സസ്പെന്റ് ചെയ്തു.
അരിയ്ക്കു പകരം ഗോതമ്പ് നല്‍കിയതിനും തൂക്ക പാട്ട ഇലക്ട്രോണിക്സ് തുലാസില്‍ പൂജ്യം ആയി ക്രമീകരിയ്ക്കാതെ തൂക്കത്തില്‍ തട്ടിപ്പു നടത്തിയതിനുമാണു എ.ആര്.ഡി 138 ാം നമ്പര്‍ റേഷന്‍ കട സസ്പെന്റ് ചെയ്തത്.
സപ്ലൈ ഓഫിസര്‍ക്കു ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നു സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ വീടുകളില്‍ കയറിയിറങ്ങി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സസ്പെന്‍ഷനെന്നു സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."