HOME
DETAILS

പാര്‍ലമെന്റ് അനുഭവങ്ങളുമായി കുട്ടിക്കൂട്ടം: കുടുംബശ്രീ ബാലസഭയുടെ മോക് പാര്‍ലമെന്റ്

  
backup
May 26 2018 | 07:05 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81

 

പാലക്കാട്: ഭാവിയിലേക്കുള്ള ചൂണ്ടുപലകയാകുന്ന പാര്‍ലമെന്റ് അനുഭവങ്ങളുമായി കുടുംബശ്രീ ബാലസഭയുടെ മോക് പാര്‍ലമെന്റ് ശ്രദ്ധേയമായി. ഗുണനിലവാരമുള്ള സാര്‍വത്രിക വിദ്യാഭ്യാസവും കാര്യക്ഷമമായ ആരോഗ്യരംഗവും ഉറപ്പുവരുത്തുക, സത്രീകളുടെയും കുട്ടികളുടെയും ആദിവാസികളുടെയും സര്‍വതോന്മുഖമായ ഉന്നമനത്തിന് മുന്തിയ പരിഗണന നല്‍കുക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ രാജ്യവ്യാപകമായ അതിക്രമങ്ങള്‍ക്കെതിരെയും ബാലവേല തടയുന്നതിനും പ്രത്യേക നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ന്നു.
ഭക്ഷ്യ സുരക്ഷാ പദ്ധതിയിലൂടെ എല്ലാവര്‍ക്കും രണ്ടു നേരത്തെ ഭക്ഷണം ഉറപ്പാക്കുന്ന നിയമം സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി പ്രസിഡന്റ് സഭയെ അറിയിച്ചു. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന വികസനം സര്‍ക്കാരിന്റെ നയമല്ലെന്നും തുടങ്ങിയ ജനക്ഷേമകരമായ നയപ്രഖ്യാപനമാണ് പ്രസിഡന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ പാര്‍ലമെന്റിലാണ് നാടകീയമായ സഭാ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ കുട്ടികളിലെത്തിക്കുന്നതിലൂടെ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നെത്തിയ 55ഓളം ബാലസഭകളിലെ കുട്ടികളാണ് പാര്‍ലമെന്റില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് ഭരണസമിതി കോണ്‍ഫറസ് ഹാളില്‍ നടന്ന പാര്‍ലമെന്റ് പാലക്കാട് അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഗവേര്‍ണിങ് ബോഡിയംഗം റിഷ പ്രേംകുമാര്‍ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈതലവി ആമുഖ പ്രഭാഷണം നടത്തി. ഡാന്‍ ജെ വട്ടോളി, വി. വിജയരാഘവന്‍ സംസാരിച്ചു.
യഥാര്‍ഥ സഭാ നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് മോക് പാര്‍ലമെന്റ് ആരംഭിച്ചത്. പി.വി അഞ്ജലിയെ സ്പീക്കറായും എ.എം ശ്രീരാഗിനെ ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുത്തു. പ്രസിഡന്റ് അരുണ്‍ കുര്യോക്കോസ് സര്‍ക്കാരിനു വേണ്ടി നയപ്രഖ്യാപനം നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി ഋഷികേഷ് നന്ദി പ്രമേയം അവതരിപ്പിച്ചു.
സര്‍ക്കാരിന്റെ നയപ്രഖ്യാപനം ദീര്‍ഘവീക്ഷണമില്ലാത്ത വെറും വാചാടോപമാണെന്ന് പ്രതിപക്ഷ നേതാവ് പി.കെ സനല്‍ ആരോപിച്ചു. രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ച സഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് വകുപ്പ് മന്ത്രിമാര്‍ മറുപടി നല്‍കി. ചോദ്യോത്തരവേളയ്ക്കിടെ സഭ നിര്‍ത്തിവച്ച് വിദ്യാര്‍ഥികളുടെ യാത്ര ദുരിതത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി.
പാലക്കാട് ധോണിയിലെ സ്റ്റാര്‍ട്ട് ട്രെയിനിങ് കേന്ദ്രത്തില്‍ രണ്ട് ദിവസമായി നടത്തിയ പരിശീലനത്തിനു ശേഷമാണ് കുട്ടികള്‍ ബാല പാര്‍ലമെന്റ് അവതരിപ്പിച്ചത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

uae
  •  3 months ago
No Image

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന്‍ വിനയന്‍

Kerala
  •  3 months ago
No Image

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

uae
  •  3 months ago
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  3 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം

Kerala
  •  3 months ago
No Image

കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

National
  •  3 months ago
No Image

കലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്

Kerala
  •  3 months ago
No Image

തീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്‍സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി

Kerala
  •  3 months ago