പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിന്റെ 2016-17 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരം ചെയ്തു.
ബുക്കുകള്‍, കുട, ചെരുപ്പ്, ബാഗ്, സൈക്കിള്‍, മേശ, കസേര എന്നിവയാണ് വിതരണം ചെയ്തത്. പുന്നപ്ര മുസ്ലിം എല്‍.പി സ്കൂളില്‍ നടന്ന വിതരണോദ്ഘാടന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിവേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം ഷീജ അധ്യക്ഷയായിരുന്നു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലഭാ ഷാജി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആര്. റജിമോന്‍. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധര്‍മ്മ ഭൂവനചന്ദ്രന്‍, ടി പ്രതീപ്, സലീന, സിന്ധുമോള്‍, മേഴ്സി അലോഷ്യസ്, ഉണ്ണികൃഷ്ണന്, ബിന്ദുബിജു, ഉഷ, പഞ്ചായത്ത് സെക്രറി വിമല്‍കുമാര്‍, മുസ്ലിം എല്‍.പി.എസ് പ്രധാനാധ്യാപകന് യു ആദംകുട്ടി, സബീന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."