ട്രെയിനിനുള്ളില്‍ യുവതിയെ തീകൊളുത്തി കൊന്ന കേസിന്റെ വിധി 28ന്
തലശ്ശേരി: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിനുള്ളില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) 28ന് വിധിപറയും. മലപ്പുറം കടുങ്ങല്ലൂര്‍ കീഴശ്ശേരി വിളയില്‍ പോസ്റ്റ് ഓഫിസിന് സമീപം താമസിക്കുന്ന കരുവക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തൂട്ടി(48)യാണ് 2014 ഒക്ടോബര്‍ 20ന് പുലര്‍ച്ചെ 4.30ഓടെ കൊല്ലപ്പെട്ടത്. തമിഴ്നാട് തേനി സ്വദേശി കാമാക്ഷിപുരക്കാരന് സുരേഷ് കണ്ണനാ(30)ണ് പ്രതി. നേരത്തെ പരിചയക്കാരായിരുന്ന പാത്തൂട്ടിയും സുരേഷും സംഭവത്തിന് തലേദിവസം കോഴിക്കോട് നിന്ന് മംഗലാപുരത്ത് പുറപ്പെടുകയും ഇവര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയുമായിരുന്നു. മംഗലാപുരത്തേക്ക് പോകാമെന്ന പ്രതിയുടെ ആവശ്യം പാത്തു നിരസിച്ചു. രാത്രി പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ വാങ്ങി പാത്തുവിനെ അന്വേഷിച്ച് വീണ്ടും റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ ഇരിക്കുകയായിരുന്ന പാത്തൂട്ടിയുടെ ദേഹത്ത് ഡീസല്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. സംഭവത്തിന് 11 ദിവസത്തിന് ശേഷം പ്രതി തൃശ്ശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."