ജില്ലയില്‍ നിപാ ഭീതിയില്ല
കണ്ണൂര്‍: ജില്ലയില്‍ ഇതുവരെ ആര്‍ക്കും നിപാ വൈറസ് ബാധിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.എം ഷാജ് വ്യക്തമാക്കി. കഴിഞ്ഞദിവസം ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും അഴീക്കോട് സ്വദേശിയായ ഒരു യുവതിക്ക് നിപാ വൈറസ് ബാധയെ ന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം പൂര്‍ണമായും തെറ്റാണെന്നും നിപാ വിഷയത്തില്‍ ജില്ലയില്‍ ആരും പ്രത്യേക നിരീക്ഷണത്തിലില്ലെന്നും ഡോ. ഷാജ് പറഞ്ഞു. മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിപാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫിസര്‍മാരെയും നിയമിച്ചു. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നോഡല്‍ ഓഫിസര്‍മാരെ അറിയിക്കണമെന്ന് നേരത്തെ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."