കുടിവെള്ളത്തിനും മാലിന്യ സംസ്‌ക്കരണത്തിനും ഊന്നല്‍ നല്‍കി കായംകുളം നഗരസഭാ ബജറ്റ്
കായംകുളം:നഗരസഭ ബജറ്റ് അവതരിപ്പിച്ചു.മുന്നിരിപ്പ് ഉള്‍പ്പെടെ 59,61,51, 131 രൂപാ വരവും 54,34,62,000 രൂപ ചെലവും 5,26,89,13 1 രൂപാ നീക്കിയിരിപ്പു മുള്ള നഗരസഭ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ ആണ് അവതരിപ്പിച്ചത്.
സേവന, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം ,ആശുപത്രികള്‍, പശ്ചാത്തല മേഖല ,കുടി വെള്ളം ഉല്‍പ്പാദന മേഖല തുടങ്ങി വിവിധ വികസന പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പെന്‍ഷന്‍പദ്ധതികള്‍, വയോമിത്രം പദ്ധതി, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍, സസ്യ മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സ് പൂര്‍ത്തീകരണം, ടെര്‍മിനല്‍ ബസ് സ്റ്റാന്റില്‍ റസ്റ്റ് ഹൗസ്, ഷോപ്പിങ് കോംപ്ലക്‌സ്, ആധുനീക അറവുശാല, മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, തച്ചടി പ്രഭാകരന്‍ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, മുക്കടയില്‍ റസ്റ്റ് റ്റ് ഹൗസ,പുത്തന്‍ റോഡ് ജംഗ്ഷനില്‍ മല്‍സ്യ മാര്‍ക്കറ്റ്, വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കു സമീപം സ്ഥലലഭ്യമാക്കി താല്‍ക്കാലിക ബങ്കുകള്‍ സ്ഥാപിക്കുക ,ഗവ.ഐ.ടി.ഐ സ്റ്റേഡിയം എന്നിവകള്‍ക്ക് സ്ഥലം എടുക്കുക, മാലിന്യ സംസ്‌കരണ പദ്ധതികള്‍, ആശൂപത്രികളുടെ വികസനം, തോടുകളൂം കനാലുകളും മാലിന്യ മുക്തമാക്കുക, കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ഫ്‌ലെയ്ഓവര്‍ നിര്‍മ്മിക്കുക, തെരുവുവിളക്കുകള്‍ക്ക് മീറ്ററുകള്‍ സ്ഥാപിക്കുക, സെന്‍ട്രല്‍ ബസ്റ്റാന്റിനും ടെര്‍മിനല്‍ ബസ് സ്റ്റാന്റ് വികസനം ഗവ. ബി.എച്ച്.എസ്.സി നു സമീപം ബസ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ്, ഭൂരഹിത ഭവന രഹിതര്‍ക്ക് പാര്‍പ്പിടം ഹോള്‍സെയില്‍സസ്യ മാര്‍ക്കറ്റ്, റോഡുകളുടെ വികസനം എന്നിവകള്‍ക്ക് സ്ഥലം എടുക്കുക, പേട്ട ജങ്ഷനില്‍ ഷോപ്പിങ് കോംപ്ലക്‌സ്, പട്ടണത്തിന്റെ വടക്കുപടിഞ്ഞാറു മേഖലകള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് സെന്റര്‍, പേ പാര്‍ക്കിങ് സംവിധാനം, തൊഴിലധിഷ്ടിത പരിശീലന പദ്ധതി, വിദ്യാഭ്യാസ മേഖലയില്‍ ആധുനിക സൗകര്യങ്ങള്‍, അനധികൃത മാലിന്യ നിക്ഷേപംകണ്ടു പിടിക്കാന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.സി.റ്റി.വി.ക്യാമറകള്‍ സ്ഥാപിക്കുക, ഗതാഗത പരിഷ്‌കാരം നടപ്പാക്കുക, റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ പുതിയ വണ്‍വേ സംവിധാനങ്ങള്‍, കൂടുതല്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കുക, പഴക്കം ചെന്ന ടാപ്പുകളും പൈപ്പുകളും മാറ്റി സ്ഥാപിക്കുക,എന്നി പദ്ധതികളും ബജറ്റിലുണ്ട്. നഗരസഭ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്‍മേലുള്ള ചര്‍ച്ച നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."