'വിമുക്തി' ലഹരിവിരുദ്ധ സന്ദേശ നാടകയാത്രയ്ക്ക് നാളെ തുടക്കം
ആലപ്പുഴ: കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ 'വിമുക്തി'യുടെ പ്രചാരണാര്‍ത്ഥം എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തുന്ന ലഹരിവിരുദ്ധ സന്ദേശ നാടകയാത്രയ്ക്ക് നാളെ തുടക്കമാകും.
കുത്തിയതോട് വളമംഗലം എസ്.എന്‍.ജി.എം. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചാണ് യാത്ര. നാളെ രാവിലെ 10.30 ന് അരൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ എ.എം. ആരിഫ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്യും. ദലീമാ ജോജോ മുഖ്യപ്രഭാഷണം നടത്തും. 28, 29, 30 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. നാളെ അരൂര്‍, പാണാവളളി ബ്‌ളോക്ക് പഞ്ചായത്ത് അങ്കണം, ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, അന്ധകാരനഴി ബീച്ച് എന്നിവിടങ്ങളിലും 28ന് കഞ്ഞിക്കുഴി, കലവൂര്‍, ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലും പര്യടനം നടത്തും.
29ന് രാവിലെ 10.30ന് കായംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന യാത്ര കായംകുളം ബസ് സ്റ്റാന്‍ഡ്, ഹരിപ്പാട് കച്ചേരിപ്പടി ജംഗ്ഷന്‍, തോട്ടപ്പളളി, അമ്പലപ്പുഴ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും 30ന് മാവേലിക്കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, എടത്വാ, മങ്കൊമ്പ് തെക്കേക്കര എന്നിവിടങ്ങളിലും പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."