മത്സ്യവളര്‍ത്തു കേന്ദ്രത്തില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
തുറവൂര്‍: മത്സ്യവളര്‍ത്തു കേന്ദ്രത്തില്‍ ക്വട്ടേഷന്‍സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അയല്‍വാസിയായ യുവാവിന് കുത്തേറ്റു.
തുറവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പള്ളിത്തോട് പൊഴിച്ചിറയില്‍ കുഞ്ഞുട്ടിയുടെ മകന്‍ രമേശനാ (44)ണ് കുത്തേറ്റത്. വയറിന് ഇടത്ഭാഗത്ത് ആഴത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പള്ളിത്തോട് ഹേലാപുരം മൂലേക്കളം റോഡിനോട് ചേര്‍ന്നുള്ള തുറവൂര്‍ കരിനിലത്തിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള മുരിക്കുംമുറി മത്സ്യ വളര്‍ത്തു കേന്ദ്രത്തില്‍ ഇന്നലെ പകല്‍ മൂന്നിനായിരുന്നു സംഭവം. മത്സ്യ കോണ്‍ട്രാക്‌റും കാവല്‍ക്കാരും പുറത്തു നിന്നെത്തിയ ക്വട്ടേഷന്‍ സംഘങ്ങളും ചാലിലെ ചിറയില്‍ ഇരുന്ന് പരസ്യമദ്യപാനം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ബഹളം മൂര്‍ച്ചിപ്പോള്‍ സമീപവാസിയ രമേശന്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുത്തി വീഴ്ത്തിയത്. നാട്ടുകാര്‍ ഉടന്‍ കുത്തിയതോട് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ചാല്‍ കോണ്‍ട്രാക്ടറും കാവല്‍ക്കാരും പുറത്ത് നിന്നെത്തിയവരും അടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."