പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കേ കവികളാകാനാകു: എം.കെ സാനു
ചേര്‍ത്തല: കാലത്തെ അതിജീവിക്കുന്നതാണ് കവിതയെന്നും പ്രകൃതിയെയും മനുഷ്യനെയും സ്‌നേഹിക്കുന്നവര്‍ക്കേ കവികളാകാനാകുകയുള്ളുവെന്നും പ്രൊഫ.എം.കെ സാനു പറഞ്ഞു.
പുരോഗമനകാലാസാഹിത്യ സംഘം വയലാര്‍ രാഘവ പറമ്പില്‍ നടത്തിയ സംസ്ഥാന കവിതാക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കവിതയും ഓരോ ശില്പമായാണ് വാര്‍ത്തെടുക്കുന്നത്.
കവി ലോകത്തിന്റെ വിശിഷ്ടമായ സൃഷ്ടിയാണ്. ജന്മനായുള്ള വാസനകളെ വളര്‍ത്തുമ്പോഴാണ് പ്രതിഭയാകുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കവി എന്‍.പ്രഭാവര്‍മ്മയെയും, തിരക്കഥക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ശ്യാംപുഷ്‌കരനെയും സമ്മേളനത്തില്‍ ആദരിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് പ്രൊഫ.വി.ഐ.ജോണ്‍സണ്‍ അധ്യക്ഷനായി. എ.എം.ആരിഫ്.എം.എല്‍.എ, വയലാര്‍ മാധവന്‍കുട്ടി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഭാരതി തമ്പുരാട്ടി, സ്വാഗതസംഘം ചെയര്‍മാന്‍ മനു.സി.പുളിക്കല്‍, എസ്.ആര്‍.ഇന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകിട്ട് വയലാറിന്റെ സമകാലികരുമായി ക്യാമ്പംഗങ്ങളുടെ സംവാദവും നടന്നു. ഞായറാഴ്ച ക്യാമ്പ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."