ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ 28ന് യു.ഡി.എഫ് കുത്തിയിരിക്കും
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗശല്യം അതിരൂക്ഷമായ വടക്കനാട് പ്രദേശത്തെ കാട്ടാനയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ യു.ഡി.എഫ് കുത്തിയിരുപ്പ് സമരം നടത്തും.
28ന് രാവിലെ 10മുതലാണ് സമരം. വടക്കനാട് പ്രദേശത്ത് നിരന്തരം കൃഷിയിടങ്ങളില്‍ ഇറങ്ങി നാശനഷ്ടം വരുത്തുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുകയും ചെയ്ത റേഡിയേകോളര് ഘടിപ്പിച്ച ആനയെ മയക്ക് വെടിവെച്ച് പിടിച്ച് ഉള്‍വനത്തില്‍ വിടുന്നതിന് ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതാണ്.
ഇതിനുള്ള ഉത്തരവ് എത്രയും വേഗം സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ നേതൃത്വത്തില്‍ വടക്കനാട് ഗ്രാമ സംരക്ഷണ സമതി ഭാരവാഹികളും വനം മന്ത്രിയും തിരുവനന്തപുരത്ത് നടത്തിയ ഉന്നതല യോഗത്തിലെ തീരുമാനങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.
ഉന്നതല യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദാസീനത കാണിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരേയും വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ രണ്ടാംഘട്ട വനിതകളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് യു.ഡി.എഫ് കുത്തിയിരുപ്പ് സമരം നടത്തുന്നത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മുഴുവന്‍ യു.ഡി.എഫ് ജനപ്രതിനിധികളും നേതാക്കളും സമരത്തില്‍ പങ്കുചേരുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് കെ.കെ ഏബ്രഹാം, കണ്‍വീനര്‍ ടി. മുഹമ്മദ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."