HOME
DETAILS

സ്ത്രീ സുരക്ഷാ ഏകദിന സെമിനാര്‍

  
backup
March 25 2017 | 23:03 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%8f%e0%b4%95%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b8%e0%b5%86%e0%b4%ae


ആലപ്പുഴ: നിരന്തരമായി മാധ്യമങ്ങളില്‍നിറയുന്ന പീഡനവാര്‍ത്തകളും തട്ടിപ്പുകളും വിരല്‍ചൂണ്ടുന്നത് സാംസ്‌കാരികനിയമ വിദ്യാഭ്യാസത്തിന്റെയും ബോധവത്കരണത്തിന്റെയും സാമൂഹിക പ്രസക്തിയിലേക്കാണെന്ന് എ.എം. ആരിഫ് എം.എല്‍.എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷേന്‍ ജില്ലാ ഘടകം, നാട്ടുവെളിച്ചം ചാരിറ്റീസ് റൂറല്‍ ഡവലപ്‌മെന്റ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കുത്തിയതോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച സേവനാവകാശം, സ്ത്രീ സുരക്ഷ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം പെരുകുന്നു.
നിയമത്തെക്കുറിച്ചുള്ള അവബോധം വര്‍ധിക്കുന്നതിനാലാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കൂടുന്നതെന്ന അഭിപ്രായം ഉയരുന്നുണ്ട്. പരാതിപരിഹാരസംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും പരാതി കൊടുക്കേണ്ട ഇടം, നിയമം എന്നിവയെക്കുറിച്ച് കൂടുതല്‍ ബോധ്യം ഉണ്ടാകണം. സേവനാവകാശത്തെക്കുറിച്ച് ശരിയായ ബോധ്യം എല്ലാവരിലും വേണം. ബോധവത്കരണം ചൂഷണത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കലാണ്. സാംസ്‌കാരിക ശുദ്ധികലശത്തിനും അവകാശസംരക്ഷണത്തിനും സമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ട്അദ്ദേഹം പറഞ്ഞു.
അങ്കണവാടിയില്‍ മൂന്നുപതിറ്റാണ്ടിലേറെയായി ജോലിചെയ്യുന്ന അരൂരിലെ സി.ബി. ഉഷാദേവി, പട്ടണക്കാട്ടിലെ ലീല സദാനന്ദന്‍ എന്നിവരെ എം.എല്‍.എ. ചടങ്ങില്‍ ആദരിച്ചു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രഹാസന്‍ വടുതല, കെ. ധനേഷ് കുമാര്‍, വി. ലേഖ, കെ.സി. രമേശന്‍, പി.എന്‍.നാട്ടുവെളിച്ചം പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.സ്ത്രീ സുരക്ഷയും വെല്ലുവിളികളും സംബന്ധിച്ച് ഡോ. പി.കെ. ജയകുമാരിയും സ്ത്രീ സുരക്ഷ നിയമങ്ങള്‍ സംബന്ധിച്ച് വില്‍ഫ്രഡ് ദാസും വിഷയം അവതരിപ്പിച്ചു. സേവനാവകാശ നിയമങ്ങളെ കുറിച്ച് ഡി.ബി ബിനു ക്ലാസ് എടുത്തു. പി.ആര്‍. റോയി മോഡറേറ്ററായി. വിജിലന്‍സ് ഗവേഷണപരിശീലക വിഭാഗം ഉദ്യോഗസ്ഥരായ പി.വൈ. ആസാദ്, എം. അനില്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago