HOME
DETAILS
MAL
ഇഖാമയില്ലാത്തവരുടെ കേസുകള്‍ കോടതികള്‍ സ്വീകരിക്കില്ല
backup
May 26 2018 | 10:05 AM
ജിദ്ദ: നിയമാനുസൃത ഇഖാമയില്ലാത്ത വിദേശികള്‍ നല്കുന്ന കേസുകള്‍ സ്വീകരിക്കരുതെന്ന് നീതിന്യായ മന്ത്രാലയം രാജ്യത്തെ കോടതികള്‍ക്ക് നിര്‍ദേശം നല്കി. നിയമാനുസൃത ഇഖാമയില്ലാത്തവരുടെ കേസുകള്‍ സ്വീകരിക്കണമോയെന്ന് കോടതികള്‍ നീതിന്യായ മന്ത്രാലയത്തോട് ആരാഞ്ഞിരുന്നു. ഇതേ കുറിച്ച് നീതിന്യായ മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം വിശദമായി പഠിച്ചു. തുടര്‍ന്നാണ് കാലാവധിയുള്ള നിയമാനുസൃത ഇഖാമയില്ലാത്ത വിദേശികളുടെ കേസുകള്‍ കോടതികളില്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രാലയം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."