അനാഥരെ സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യത: ടി.എ അഹമ്മദ് കബീര്‍
കാക്കനാട് : അനാഥരെ അവഗണിക്കുന്നവര്‍ ഇസ്‌ലാമിക കാഴ്ചപ്പാടുളളവരല്ലെന്നും അയല്‍പക്ക ബന്ധങ്ങള്‍ ശക്തിപ്പെടുത്തി എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് പോകേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത് ഖുര്‍ആന്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യമാണെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു.
മുസ്‌ലിം ലീഗ് തൃക്കാക്കര മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശിഹബ് തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗതികളായി അവശത അനുഭവിക്കുന്ന ഒത്തിരി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ മുസ്‌ലിമും ചെയ്യേണ്ടത്.
ഒരാള്‍ പട്ടിണി കിടക്കുന്നു എങ്കില്‍ അത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റിലീഫ് സെല്‍ ചെയര്‍മാന്‍ എ.എം അബൂബക്കര്‍ കൈതപ്പാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ മജീദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിമാരായ പി.കെ ജലീല്‍, പി.എ മമ്മു, ജില്ലാ കമ്മറ്റി അംഗം പി.എം യൂസഫ്, മണ്ഡലം പ്രസിഡന്റ് കെ.എ യൂസഫ്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബ്‌ന മെഹറലി, വാര്‍ഡ് കൗണ്‍സിലര്‍ അസ്മ നൗഷാദ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സി.എസ് സൈനുദ്ദീന്‍, വൈസ് പ്രസിഡന്റ് അന്‍സാര്‍, മണ്ഡലം സെക്രട്ടറി പി.എം മാഹിന്‍കുട്ടി, നേതാക്കളായ പി.എ അബ്ദുള്ള, വി.കെ ഹുസൈന്‍, പി.എ ഹബീബ്, മുഹമ്മദ് റിയാസ്, കെ.ഇ ഖുത്തുബുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.. റിലീഫ് സെല്‍ കണ്‍വീനര്‍ ഹംസമൂലയില്‍ സ്വാഗതവും, ടൗണ്‍ സെക്രട്ടറി ടി.എം അലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."