HOME
DETAILS
MAL
ദര്‍വേശ്
backup
March 26 2017 | 00:03 AM
ബാന്‍ മരച്ചുവട്ടിലിരു-
ന്നൊരു കവിത എഴുതണം
മഞ്ഞു വിരിച്ച ശുഭ്ര താഴ്വരയില്
തൊട്ടടുത്തായ്
മഞ്ഞ വിരിഞ്ഞ കടുക് പാടങ്ങള്‍
കണ്‍കുളിര്‍ക്കെ കണ്ട്
കണ്ണു പൊട്ടണം
എനിക്ക് തൃശൂര്‍ പൂരം കൂടണം
ഇലഞ്ഞിതറ മേളം കാണണം
ഗജവീര സന്നിധിയില്‍
ഈശ്വര പ്രഭയില്‍
തസ്ബീഹ് മാല മറിക്കണം.
ഹാജിമല പോകണം
പ്രഭാകര വിലയ വേളയില്‍
നാഥന്റെ വിളികേള്‍ക്കണം
അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...
ഹിമകണം തിളങ്ങുന്ന തളിരില നോക്കി
തക്ബീര്‍ കേട്ടുണരണം
പറവകള്‍ക്കു കൂടെ
ഭരതനാട്യവും മാര്‍ഗംകളിയും
അറബനമുട്ടും ആസ്വദിച്ച്
താര് മരുഭൂമിയില്‍
മലര്‍ന്നുകിടന്ന് ഉറക്കെ വിളിക്കണം
യാ അല്ലാഹ്.! യാ അല്ലാഹ്.! യാ അല്ലാഹ്.!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."