നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍
മട്ടാഞ്ചേരി: ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായി.
ഗുജറാത്തി സ്വദേശിയും ഇപ്പോള്‍ മട്ടാഞ്ചേരി പറവാന മുക്കില്‍ താമസിക്കുകയും ചെയ്യുന്ന ഹിരല്‍(32)നെയാണ് മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.സാബു,മട്ടാഞ്ചേരി എസ്.ഐ.വി.ജോഷി എന്നിവരുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരി ഹാജീസ സ്ക്കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പൊതു വിപണിയില്‍ ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.ഗുജറാത്തി വിദ്യാലയ,ടി.ഡി.ഹൈസ്ക്കൂള്,ഹാജീസ എന്നീ സ്ക്കൂളുകളുടെ പരിസരം കേന്ദ്രീകരിച്ചാണ് ഇവ വില്‍പ്പന നടത്തി വന്നത്.
ടിഷ്യൂ പേപ്പര്‍ വില്‍ക്കുന്നുവെന്ന വ്യാജേനയാണ് ഇവര്‍ ഗോഡൗണില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഹിരല്‍,പിതാവ് ദീപക്ക്,സഹോദരന് മയൂഖ് എന്നിവര്‍ ചേര്‍ന്നാണ് പി.എസ്.ഷാ പാന്വാലാ എന്ന പേരില്‍ സ്ഥാപനം നടത്തി വന്നത്.യാതൊരു രേഖകളും ഇല്ലാതെയാണ് ഇവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.
സ്കൂള്‍ പരിസരങ്ങളില്‍ വന്‍ തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടക്കുന്നുവെന്ന പരാതിയില്‍ പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഗോഡൗണില്‍ പരിശോധന നടത്തിയത്.
അഡീഷണല്‍ എസ്.ഐമാരായ ജയിംസ്,വേലപ്പന്,രാജപ്പന്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍,ജയകുമാര്‍,രഘു,സതീശന് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസില്‍ ദീപക്ക് നേരത്തേ റിമാന്റ് ചെയ്യപ്പെട്ടിട്ടുണ്ട്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."