HOME
DETAILS

മലയാളി മറന്ന നീര്‍മാതള ഭൂമി

  
backup
March 26 2017 | 00:03 AM

1252533665-2

 

കമലാ സുരയ്യ, അനുഭവങ്ങളെയും കാഴ്ചകളെയും കലര്‍പ്പില്ലാതെ അനുവാചകരിലേക്കു പകര്‍ന്ന മലയാളത്തിന്റെ പുണ്യം. സ്വന്തം ജീവിതം കൊണ്ടും തൂലിക കൊണ്ടും വായനക്കാരെ ഭ്രമിപ്പിച്ച എഴുത്തുകാരി. അത്രമേല്‍ വിശാലമായിരുന്നു അവര്‍ തുറന്നിട്ട സര്‍ഗവാതായനം. മാധവിക്കുട്ടിയായും കമലാദാസായും കമലാ സുരയ്യയായും ആറുപതിറ്റാണ്ട് സാഹിത്യത്തില്‍ തിളങ്ങിയപ്പോള്‍ അവരെ കേള്‍ക്കാന്‍ ഏവരും കാതോര്‍ത്തു. കഥകളും കവിതകളും നോവലുകളും അതിര്‍വരമ്പുകളില്ലാതെ ലോകത്തുടനീളം സഹൃദയര്‍ നെഞ്ചേറ്റി. വിസ്മയിപ്പിക്കുന്ന വരികള്‍ ചിറകില്ലാത്ത ഭാവനകള്‍ സമ്മാനിച്ചു. വാത്സല്യത്തിന്റെ ദാസി അങ്ങനെ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി.


പറഞ്ഞുതീരാത്ത കഥകള്‍ ബാക്കിയാക്കി പ്രിയ എഴുത്തുകാരി യാത്രയായിട്ട് ഈ മാര്‍ച്ച് 31ന് വര്‍ഷം എട്ടാകുന്നു. 75 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അവരെ തേടിയെത്തിയത് എന്തുമാത്രം വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍. നിരൂപകരല്ല, സാഹിത്യത്തിന്റെ മൂല്യമറിയാത്തവരായിരുന്നു അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മുന്നിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ ഭാഷയില്‍ മറുപടി നല്‍കി. എന്നിട്ടും നമ്മള്‍ പഠിച്ചില്ല അവരെ. 1999ല്‍ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യയായി മാറിയപ്പോള്‍ അസഹിഷ്ണുത പാരമ്യത്തിലായി. ഒടുവില്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ വാകമരത്തണലില്‍ ആറടി മണ്ണോടു ചേര്‍ന്നു മലയാളത്തിന്റെ സാഹിത്യവസന്തം.


വിവാദങ്ങള്‍ പൂത്തുലയുമ്പോഴും പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവാതെ മൂകസാക്ഷിയായി നിലകൊള്ളുകയാണ് പുന്നയൂര്‍ക്കുളം നാലപ്പാട്ട് തറവാട്ടുവളപ്പിലെ കമലാ സുരയ്യ സാംസ്‌കാരിക സമുച്ചയം. ആമിയുടെ ഓര്‍മകള്‍ പരിലസിക്കുന്ന പ്രണയമന്ദിരം. നീര്‍മാതള സുഗന്ധത്തെ ലോകത്തിനു പരിചയപ്പെടുത്തിയ കമല മാധവിക്കുട്ടിയും കമലാ ദാസായതും നാലപ്പാട്ടെ മണ്ണില്‍ വേരൂന്നിയായിരുന്നു. ഇവിടെ എല്ലായിടത്തും അവരുടെ സാന്നിധ്യമുണ്ട്.


എന്നാല്‍ നാഥനില്ലാതെ അടച്ചുപൂട്ടിയിട്ടിരിക്കുകയാണ് മലയാളത്തിന് അഭിമാനമാകേണ്ട സാഹിത്യഗേഹം. മണ്‍മറഞ്ഞ പ്രമുഖ എഴുത്തുകാരുടെ സ്മരണ നിലനിര്‍ത്താനായി സര്‍ക്കാരുകള്‍ ഉചിതമായ മന്ദിരങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍ മലയാള സാഹിത്യശാഖയെ ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയെ മറന്നു. സാംസ്‌കാരിക സമുച്ചയം സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ വിസ്മരിക്കുമ്പോള്‍ നാം വീണ്ടും കമലാ സുരയ്യയെ അപമാനിക്കുകയാണ്.


തറവാട്ടില്‍നിന്ന് വിഹിതമായി ലഭിച്ച 17 സെന്റ് സ്വപ്നഭൂമി അവര്‍ സാഹിത്യ അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയത് അക്കാലത്തു വന്‍ വാര്‍ത്തയായിരുന്നു. മാധവിക്കുട്ടിയുടെ ഹൃദയവിശാലതയ്ക്കു മികച്ച ഉദാഹരണം കൂടിയായിരുന്നു ഈ മഹാദാനം. അപ്പോഴുമുണ്ടായി ചീഞ്ഞുനാറുന്ന അപമാനങ്ങള്‍. കുടുംബത്തിലെ ചിലരില്‍നിന്നു പോലുമുണ്ടായി എതിര്‍പ്പുകള്‍. സര്‍പ്പക്കാവും പ്രതിഷ്ഠയും ഉള്ളതിനാല്‍ ഭൂമി അക്കാദമിക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ചിലരുടെ ശാഠ്യം. എല്ലാം സഹിക്കേണ്ടി വന്നെങ്കിലും അവര്‍ പിന്മാറിയില്ല. കാരണം, നാലപ്പാട്ടെ മണ്ണും മലയാള സാഹിത്യവും അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നല്ലോ.


ദേശീയപാത പൊന്നാനി-എറണാകുളം റൂട്ടില്‍ അണ്ടത്തോട് പുന്നയൂര്‍ക്കൂളം ആറ്റുപുറം ജങ്ഷനടുത്ത ആല്‍ത്തറയിലാണ് നാലപ്പാട് തറവാട്. പുന്നയൂര്‍ക്കുളത്തിന്റെ പേരും പെരുമയും പാരിലുയര്‍ത്തിയ എഴുത്തുകാരിക്ക് സ്വന്തംനാട്ടില്‍ സ്മാരകം പണിയണമെന്നത് സാഹിത്യകേരളത്തിന്റെ അധമ്യമായ ആഗ്രഹം കൂടിയായിരുന്നു.
വൈകാതെ കമലാ സുരയ്യ സ്മാരക ട്രസ്റ്റ് രൂപീകൃതമായി. സുകുമാര്‍ അഴീക്കോടായിരുന്നു ചെയര്‍മാന്‍. മലയാളത്തിന്റെ അഭിമാനങ്ങളായ സാംസ്‌കാരിക-സാഹിത്യപ്രതിഭകള്‍ ഉള്‍പ്പെടുന്ന 24 അംഗ ഉപദേശക സമിതി വേറെയും. എന്നാല്‍, ഉചിതമായ സ്മാരകമെന്നതു സ്വപ്നമായി അവശേഷിച്ചു. സാംസ്‌കാരിക വകുപ്പ് വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇതില്‍ മനസു പിടഞ്ഞ സുകുമാര്‍ അഴീക്കോട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ഘട്ടംവരെ എത്തി. തുടര്‍ന്നു സ്മാരക നിര്‍മാണത്തിനായി 1.20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ എം. മുകുന്ദന്‍ പ്രസിഡന്റായ സാഹിത്യ അക്കാദമി ഭരണസമിതി നടപടികള്‍ ആരംഭിച്ചു.


2016 ജനുവരി 28നു കമലാ സുരയ്യ സാംസ്‌കാരിക സമുച്ചയം സര്‍ക്കാര്‍ കൈരളിക്ക് സമര്‍പ്പിച്ചു. അന്നും എതിര്‍പ്പുകളായി അസഹിഷ്ണുതയുടെ വക്താക്കള്‍ ഉറഞ്ഞുതുള്ളി. സ്മാരകം കമലാ സുരയ്യയുടെ പേരിലാണെങ്കിലും മന്ദിരത്തിന്റെ മുകള്‍ നിലയിലെ ഹാള്‍ നാലപ്പാട്ട് സ്മാരക ഹാള്‍ എന്നു നാമകരണം ചെയ്തു.


സമുച്ചയത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കും ഖേദമുണ്ട്. ഇക്കഴിഞ്ഞ ജനുവരി 16ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പുന്നയൂര്‍ക്കുളം സന്ദര്‍ശിച്ചിരുന്നു. സുരയ്യ സ്മാരകം സജീവമാക്കാന്‍ സാഹിത്യ അക്കാദമിയുമായി ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പുനല്‍കിയാണ് അദ്ദേഹം മടങ്ങിയത്. ലൈബ്രറിയും മ്യൂസിയവും ഉടന്‍ നിര്‍മിക്കേണ്ടതുണ്ട്.
സുരയ്യയെയും അവരുടെ ഗ്രന്ഥങ്ങളെയും അടുത്തറിയാനുള്ള സംവിധാനം സമുച്ചയത്തിലൊരുക്കുമെന്നാണു മന്ത്രിയുടെ പ്രഖ്യാപനം. ഓരോ വര്‍ഷവും ജനങ്ങളെ പുന്നയൂര്‍ക്കുളത്തേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും. സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കുകയുണ്ടായി. പ്രാദേശികതലത്തില്‍ സമുച്ചയം ഏതുരീതിയില്‍ ഉപയോഗപ്പെടുത്താമെന്നത് ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രൂപരേഖ സമര്‍പ്പിക്കാന്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് അധികൃതര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ, എല്ലാം വനരോധനങ്ങള്‍ മാത്രമാവുകയാണോ?


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago