HOME
DETAILS
MAL
നിപ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം
backup
May 26 2018 | 15:05 PM
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യും. സാധാരണ പ്രസവത്തിന് എത്തുന്നവരെ അഡ്മിറ്റ് ചെയ്യില്ല. നിപ വൈറസ് ബാധിച്ച രോഗികള്‍ ചികിത്സയിലുള്ള സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി.
ആശുപത്രിയിലെ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് നിയന്ത്രിക്കും. അത്യാവശ്യ മെഡിക്കല്‍ ലീവുകള്‍ മാത്രമേ അനുവദിക്കൂ. ജീവനക്കാര്‍ പ്രോട്ടോകള്‍ പ്രകാരമുള്ള വസ്ത്രം ധരിക്കണമെന്ന അടിയന്തരനിര്ദേശവും നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."