അല്‍ഖാഇദ നേതാവ് വ്യോമാക്രമത്തില്‍ കൊല്ലപ്പെട്ടതായി യു.എസ്
ന്യൂയോര്‍ക്ക്: അല്‍ഖാഇദയുടെ തലമുതിര്‍ന്ന നേതാവ് കാരി യാസിന് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയില്‍ യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് യാസിന് കൊല്ലപ്പെട്ടത്.
നിരവധി നിരപരാധികളെ കൊന്നൊടുക്കിയതില്‍ പ്രതിയായ യാസിന് രണ്ടു അമേരിക്കക്കാരെയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. പാകിസ്താനിലെ ബലൂചിസ്താന്‍ സ്വദേശിയായ ഇയാള്‍ തഹ്രീകെ താലിബാനില്‍ അംഗമാണെന്നും 2008 സെപ്റ്റംബര്‍ 20ന് ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടല്‍ ബോംബ് വച്ച് 12ഓളം പേരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാള്‍ പ്രതിയാണെന്നും പെന്റഗണ്‍ അറിയിച്ചു.
2009ല്‍ ലാഹോറില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ നടത്തിയ ആക്രമണത്തിലും ഇദ്ദേഹം പ്രതിയാണ്. സംഭവത്തില്‍ ആറു പൊലിസുകാരും രണ്ടു തദ്ദേശീയരും കൊല്ലപ്പെടുകയും ടീമിലെ ആറു താരങ്ങള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."