രാജസ്ഥാനില്‍ കാന്‍സര്‍ രോഗിയായ പതിമൂന്നുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തു
ജയ്പൂര്‍: രാജസ്ഥാനില്‍ അര്‍ബുദരോഗിയായ 13കാരിയെ എട്ട് അധ്യാപകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ഒരു വര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബിക്കാനീറിലെ സ്വകാര്യ വിദ്യാലയത്തില്‍ 2015ല്‍ നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. കുട്ടിയുടെ അഛന്‍ പരാതി നല്‍കിയതാണ് സംഭവം പുറത്തറിയാനിടയാക്കിയത്.
പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ മരുന്നുകള്‍ നല്‍കി അലസിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. അധ്യയനസമയത്തിനു ശേഷവും കുട്ടിയോട് ക്ലാസില്‍ തുടരാന്‍ ആവശ്യപ്പെട്ട ശേഷമാണ് ഇവര്‍ പീഡനം നടത്തിയത്.
2016ലാണ് പീഡനവിവരം താനറിഞ്ഞതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. അധ്യാപകരുടെ ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നത്. മാനഹാനിയുണ്ടാവുമെന്നും ഭയന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ, ആശുപത്രിയില്‍ പോയി മകളെ കാണാനോ അവര്‍ അനുവദിച്ചില്ല. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇതുവരെ താന്‍ പൊലിസില്‍ പരാതിപ്പെടാതിരുന്നതെന്നും കുട്ടി
യുടെ അച്ഛന്‍ പറഞ്ഞു.
പോക്‌സൊ നിയമപ്രകാരം എട്ട് അധ്യാപകര്‍ക്കുമെതിരെ പൊലിസ് കേസെടുത്തു.
ഒന്നരവര്‍ഷം മുമ്പ് അര്‍ബുദബാധ കണ്ടെത്തിയ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."