HOME
DETAILS
MAL
ആര്.എസ്.പി (ഇടതുപക്ഷം) സി.എം.പിയില്‍ ലയിച്ചു
backup
May 27 2018 | 01:05 AM
കോട്ടയം: എല്‍.ഡി.എഫിനൊപ്പമായിരുന്ന ആര്.എസ്.പി (ഇടതുപക്ഷം) സി.എം.പിയില്‍ ലയിച്ച് യു.ഡി.എഫിനൊപ്പമായി. ചെറുകക്ഷികള്‍ക്ക് അഭിപ്രായപ്രകടനം നടത്താന്‍ ഇടതുമുന്നണിയില്‍ വേദിയില്ലാത്തതാണ് പുതിയ രാഷ്ട്രീയനീക്കത്തിന് കാരണമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിന് പിന്തുണ നല്‍കും. മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ വര്‍ഗീയതയെയും ഫാസിസത്തെയും ചെറുക്കാന്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്ന മുന്നണിക്കേ കഴിയൂവെന്നും അതിനാലാണ് സമാനചിന്താഗതിയുള്ള സി.എം.പിയില്‍ ലയിച്ചതെന്നും ആര്.എസ്.പി (ഇടതുപക്ഷം) സംസ്ഥാന സെക്രട്ടറി സി.പി കാര്ത്തികേയന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."