ഹമാസ് നേതാവ് ഗസ്സയില്‍ വെടിയേറ്റു മരിച്ചു
വെസ്റ്റ്ബാങ്ക്: ഫലസ്തീനിലെ ഹമാസ് നേതാവ് മാസിന്‍ ഫഖ്ഹ ഗസ്സയില്‍ വെടിയേറ്റ് മരിച്ചു. കൊലപാതകത്തിന് പിന്നില്‍ ഇസ്രാഈല്‍ ആണെന്ന് ഹമാസ് ആരോപിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രായ വക്താവ് ഇയാദ് അല്‍ ബോസം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഇസ്രാഈല്‍ ആണെന്നു പൊലിസും പ്രതികരിച്ചു.
കൊലപാതകത്തോട് എങ്ങനെ തിരിച്ചടിക്കണമെന്ന് തങ്ങള്‍ക്കറിയമെന്ന് ഹമാസിന്റെ പ്രസ്താവനയില്‍ പറയുന്നു. ഹമാസിന്റെ ആരോപണത്തോട് ഇസ്രാഈല്‍ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച രാവിലെയാണ് മുതിര്‍ന്ന ഹമാസ് നേതാവ് മാസിന്‍ ഫഖ്ഹ വെസ്റ്റ് ബാങ്കിലെ തെല്‍ അല്‍ഹാമക്ക് സമീപം അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഫഖ്ഹയുടെ തലയില്‍ നാല് വെടിയുണ്ടകള്‍ ഏറ്റതായി പൊലിസ് പറഞ്ഞു.
38 കാരനായ മാസിന്‍ ഫഖ്ഹയെ ഇസ്രായേലിനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് 2003 ല്‍ സൈന്യം തടവിലിട്ടിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫഖ്ഹ ഇസ്രാഈല്‍ പട്ടാളക്കാരന്‍ ഗിലഡ് ശാലിതിന് പകരമായി വിട്ടയക്കപ്പെട്ട ആയിരം ഫലസ്തീന്‍ പൗരന്‍മാരില്‍ ഒരാളായി ജയില്‍ മോചിതനാവുകയായിരുന്നു.
നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ഫഖ്ഹയുടെ ഖബറടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."