വായയും വൃത്തിയായി സംരക്ഷിക്കണം
നമ്മുടെ ശരീരത്തില്‍ ദിനേന വലിയ അളവില്‍ ഉപയോഗിക്കുന്ന അവയവമാണ് വായ. വായയും പല്ലുമെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് മികച്ച ആരോഗ്യമുള്ള ശരീരത്തിന്് നിര്‍ബന്ധമാണ്. വായയുടെ ആരോഗ്യം എന്നത് നമ്മുടെ ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യമാണെന്നാണ് ലോക ദന്താരോഗ്യ ഫെഡറേഷന് പറയുന്നത്. നമ്മുടെ ജീവിതത്തിലെ സ്വഭാവം നിര്‍ണയിക്കുന്നതിനും അതിനു വലിയ പങ്കുണ്ട്.
മികച്ച രീതിയില്‍ വായ സംരക്ഷിക്കുന്നതിന് ഇന്ന് പലരും വലിയ പ്രാധാന്യം കല്പിക്കുന്നില്ല. എന്നാല്‍ ഭക്ഷണ ശേഷം ഉടന്‍ തന്നെ ബ്രഷ് ചെയ്യുന്നതാണ് ഉത്തമമെന്നാണ് പലരുടെയും ധാരണ. ഇത് തെറ്റാണെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.
ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷമേ വായ വൃത്തിയാക്കാവൂ. അല്ലെങ്കില്‍ പല്ലിന്റെ ഇനാമല്‍ നശിക്കാന്‍ അതു കാരണമാകും. മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്നതും പല്ലിനു ഗുരുതരമായ പ്രശ്്നങ്ങളുണ്ടാക്കും. ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ മധുര പാനീയങ്ങള്‍ കഴിക്കുന്നത് കുറവാണെന്നാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."