ലോജിസ്റ്റിക് സെന്റര്‍ പദ്ധതി നടപ്പാക്കണമെന്ന് കോടതി
കൊച്ചി: കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജി.സി.ഡി.എ തയ്യാറാക്കിയ ലോജിസ്റ്റിക് സെന്റര്‍ പദ്ധതിയും കലക്ടര്‍ രൂപം നല്കിയ ഹ്രസ്വകാല പദ്ധതിയും നടപ്പാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റീസ് കെ.ടി ശങ്കരന്, ജസ്റ്റീസ് എ ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്. ഹരജിയെ തുടര്‍ന്നു ജി.സി.ഡി.എ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണു ഹൈക്കോടതിയുടെ തീരുമാനം.
കണ്ടെയ്നര്‍ റോഡിലെ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി ഏലൂര്‍ ഇടയാര്‍ വ്യവസായ മേഖലയില്‍ ലോജിസ്റ്റിക് സെന്റര്‍ സ്ഥാപിക്കണമെന്ന ജി.സി.ഡി.എയുടെ പദ്ധതി വിഷന്‍ 2030 എന്ന സെമിനാറില്‍
അവതരിപ്പിച്ചതാണെന്നും ഇതിന്റെ കരട് പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജി.സി.ഡി.എ ഹൈക്കോടതിയില്‍ നല്കിയ അഡീഷണല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ടെയ്നര്‍ റോഡിലെ ഗതാഗത പ്രശ്നങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ നടപടി വേണമെന്ന ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്റെ കത്തിനെത്തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജി.സി.ഡി.എ സത്യവാങ്മൂലം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."