HOME
DETAILS
MAL
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മന്ത്രിമാരോടു പോലും പരാതി പറയാന്‍ കഴിയാത്ത അവസ്ഥയാണുള്ളത് -ചെന്നിത്തല
backup
March 26 2017 | 10:03 AM
തിരുവനന്തപുരം: മന്ത്രിമാരോട് പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതി പറയാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മന്ത്രി എ.കെ ശശീന്ദ്രനെതിരായ ആരോപണം സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിെന്റ ഗൗരവം മുഖ്യമന്ത്രി മനസിലാക്കണം. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. മന്ത്രിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി തന്നെ എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെടണമെന്നും ആരോപണം ശരിയെങ്കില്‍ ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇടതുഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."