സ്‌നേഹസംഗമമായി മുഖ്യമന്ത്രിയുടെ ഇഫ്താര്‍വിരുന്ന്
തിരുവനന്തപുരം: മതങ്ങള്‍ക്കും രാഷ്ട്രീയത്തിനും അതീതമായ സൗഹാര്‍ദത്തിന്റെ വേദിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഫ്താര്‍ സംഗമം. നിയമസഭയുടെ ബാങ്ക്വറ്റ്ഹാളില്‍ ഇന്നലെ വൈകിട്ട് നടന്ന ഇഫ്താര്‍സംഗമത്തില്‍ വിവിധ മതനേതാക്കളും രാഷ്ട്രീയനേതാക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ദാറുല്‍ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി കുരിയാട്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കെ.എന്‍.എം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍, കിംസ് ഡയറക്ടര്‍ ഇ.എം.നജീബ്, ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."