സൂര്യന് നാളെ കഅ്ബക്ക് നേര് മുകളില്‍ ഖിബ്ല ദിശ നിര്‍ണയം എളുപ്പം
റിയാദ്: മക്കയിലെ വിശുദ്ധ കഅ്ബക്ക് നേര് മുകളിലായി സൂര്യന് നില്ക്കും. തിങ്കളാഴ്ചയാണ് ഈ പ്രതിഭാസം ഉണ്ടാവുകയെന്ന് സഊദി ഗോള ശാസ്ത്രജ്ഞന് വെളിപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് പ്രാദേശിക സമയം12:18 നാണു സൂര്യന് വിശുദ്ധ കഅ്ബാലയത്തിനു നേര്‍മുകളില്‍ വരികയെന്ന് ഗോള ശാസ്ത്രജ്ഞനും ഗവേഷകനുമായ മുല്ഹിം ഹിന്ദി വ്യക്തമാക്കി.
സൂര്യന് കഅ്ബക്ക് നേര് മുകളില്‍ വരുമ്പോള്‍ കഅ്ബക്ക് നിഴല്‍ ഉണ്ടാവില്ല. മക്കയിലെ കഅ്ബക്ക് ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കും നിഴല്‍ കാണില്ല. സൂര്യന് നേര് മുകളിലായതിനാല്‍ ഈ സമയത്ത് ലോകത്തിനെ ഏതു ഭാഗത്ത് നിന്നും കഅ്ബയിലേക്കുള്ള ദിശ നിര്‍ണയം അനായാസം നടത്താനാകും.
സൂര്യനില്‍ നേരിട്ട് നോക്കുമ്പോഴുണ്ടാകുന്ന അപകടം ഒഴിവാക്കാനായി ആ സമയത്തെ നിഴല്‍ നോക്കി അതിന്റെ നേരെ എതിര് ദിശ അടയാളപ്പെടുത്തി ഖിബ്ല നിര്‍ണയം നടത്താനാകും. ഖിബ്ല ദിശ നിര്‍ണയത്തിന്റെ ഏറ്റവും കൃത്യവും എളുപ്പവുമായ മാര്‍ഗവുമാണിത്. എല്ലാ വര്‍ഷവും മെയ് 28, ജൂലായ് 16 എന്നിങ്ങനെ രണ്ടു ദിവസങ്ങളിലാണ് സൂര്യന് കഅ്ബലായത്തിനു നേര് മുകളിലായി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."