HOME
DETAILS

വരള്‍ച്ചയും വന്യമൃഗ ശല്യവും കാര്‍ഷിക മേഖലയും തകര്‍ച്ചയിലേക്ക്

  
backup
March 26 2017 | 18:03 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af


അഗളി: വരള്‍ച്ചയും വന്യമൃഗശല്യവും വനം, റവന്യൂ അധികൃതരുടെ ക്രൂരതയും നിമിത്തം അട്ടപ്പാടിയിലെ കാര്‍ഷികമേഖല തകര്‍ച്ചയുടെ വക്കിലേക്ക്.  കൊടുംവരള്‍ച്ചയില്‍ അട്ടപ്പാടി ബ്ലോക്കില്‍ കനത്ത നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മണ്‍സൂണ്‍ മഴയിലെ ഗണ്യമായ കുറവും വേനല്‍മഴയുടെ അഭാവവുമാണ് വരള്‍ച്ചയുടെ ആക്കം കൂട്ടിയത്.
കാട്ടുമൃഗങ്ങളുടെ നിരന്തരശല്യത്തില്‍ ജീവിതം വഴിമുട്ടി നിന്ന കര്‍ഷകര്‍ക്ക് കടുത്ത പ്രഹരമായാണ് വേനല്‍ കെടുതിയെത്തിയത്. മലമുകളിലെ നിലയ്ക്കാത്ത നിരവധി നീര്‍ചാലുകള്‍ വറ്റിവരണ്ടു. സമതലങ്ങളിലെ തോടുകളുംകുളങ്ങളും കിണറുകളും പലതും ഉണങ്ങി ശിരുവാണി-ഭവാനി പുഴകളിലെ നേര്‍ത്ത നീരൊഴുക്കുമാത്രമാണ് അവശേഷിക്കുന്നത്.  
ശിരുവാണി, മാരനട്ടി, തുമ്പപ്പാറ പ്രദേശങ്ങളില്‍നിന്ന് ഗ്രാവിറ്റിയടിസ്ഥാനത്തില്‍ എത്തിക്കുന്ന ശുദ്ധജലവും പുഴയോരത്തുനിന്നും ചില കേന്ദ്രങ്ങളില്‍ നിന്നുമായി ലിഫ്റ്റ് ഇറിഗേഷന്‍ വഴി വിതരണം നടത്തുന്ന ശുദ്ധജലവും കൊണ്ടാണ് ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളവിതരണം സാധ്യമാക്കുന്നത്. മലമടക്കുകളിലെ ജലസാനിധ്യം നിലച്ചതോടു കൂടി വെള്ളം പോലും കിട്ടാതെ നോട്ടോട്ടമോടുകയാണ് കര്‍ഷകര്‍.
കൊടും വേനലില്‍ കുരുമുളക്, ഏലം, കമുക്, തെങ്ങ് തുടങ്ങി വന്‍ കൃഷിനാശമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ വരള്‍ച്ചക്കും കാലവര്‍ഷകെടുതികള്‍ക്കുമുള്ള നഷ്ടപരിഹാരത്തുകപോലും വിതരണം നടത്താതിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ കടുത്തവരള്‍ച്ചയും വന്‍കൃഷിനാശവും.
കാര്‍ഷിക മേഖലയില്‍ വന്‍നാശം നേരിടുന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ആരും തന്നെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. വേനല്‍മഴ ഇനി ലഭിച്ചാല്‍ തന്നെയും ഇപ്പോഴത്തെ ചൂടില്‍ ഉണങ്ങിപ്പോയ കുരുമുളക്, കമുക്, തെങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ രക്ഷപ്പെടില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വിഭാഗവും അട്ടപ്പാടിയിലെ മുഴുവന്‍ കാര്‍ഷികമേഖലകളും സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസമൂഹം ആവശ്യപ്പെടുന്നത്.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വന്യമൃഗശല്യത്തിന് ഇതുവരെ യാതൊരു നഷ്ടപരിഹാരവും ഉണ്ടായിട്ടില്ല. വന്യമൃഗങ്ങള്‍ വരുത്തുന്ന നാശനഷ്ടങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന നടത്തി ഉടന്‍ നഷ്ടപരിഹാരതുക വിതരണം നടക്കുമെന്നും വന്യമൃഗങ്ങളെ കൃഷിയിടത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നുമൊക്കെയുള്ള നിരവധി വാഗ്ദാനങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നെങ്കിലും നാളിതുവരെ ഒന്നും നടപ്പാക്കിയിട്ടില്ല.  വീടും കൃഷിയും വാഹനങ്ങളും കുടിവെള്ള ടാങ്കുകളും പൈപ്പുകളും തകര്‍ത്ത് കാട്ടാന വിളയാടുമ്പോള്‍ കാട്ടുപന്നിയും കാട്ടുപോത്തും മാനും മയിലും അടക്കമുള്ള പക്ഷിമൃഗാദികള്‍ കാര്‍ഷികമേഖല തരിപ്പണമാക്കുന്നു.  ഇത്യാദിനഷ്ടങ്ങള്‍ക്ക് വനംവകുപ്പില്‍ പരാതി നല്‍കിയാല്‍ തിരിഞ്ഞുനോക്കാന്‍ പോലും ആളില്ലെന്നതാണ് വാസ്തവം. പട്ടിണിയും ദുരിതവും രോഗവും സഹിച്ച് വര്‍ഷങ്ങള്‍ നീണ്ട പരിപാലനത്തിലൂടെ വളര്‍ത്തിയെടുത്ത കൃഷികള്‍ ഒറ്റ നിമിഷം കൊണ്ട് വന്യമൃഗങ്ങള്‍ ചവിട്ടിനിരത്തുമ്പോള്‍ കര്‍ഷകന്റെ നെഞ്ചിലുണ്ടാകുന്ന നോവും പിടച്ചിലും എത്രയെന്നു വിലമതിക്കാനാവുന്നതല്ല.  സ്വന്തം വിധിയെ പഴിച്ച് കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുന്ന കൃഷികളാണ് ഇപ്പോള്‍ കൊടുംവേനലില്‍ ഉണങ്ങിക്കരിഞ്ഞു നില്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago