ലഹരി ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണം ആവശ്യം: ഋഷിരാജ് സിങ്
വൈക്കം: കേരളത്തില്‍ എഴുപത് ശതമാനത്തോളം വിദ്യാര്‍ഥികള്‍ പല തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്.
ഉദയനാപുരം പഞ്ചായത്തില്‍ നടപ്പാക്കുന്ന ലഹരിവര്‍ജന മിഷന്‍ വിമുക്തി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗമാണ് സമൂഹം നേരിടുന്ന കനത്ത വെല്ലുവിളി.
ഇത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ദൂരെ വ്യാപകമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കും. ലഹരി എന്നതിന് ഓരോ കാലഘട്ടത്തിലും ഓരോ നിര്‍വചനമാണ്. പണ്ട് രക്ഷിതാക്കള്‍ അറിയാതെ വലിച്ചിരുന്ന ഒരു സിഗരറ്റായിരുന്നു. എന്നാല്‍ ഇന്ന് ലഹരിയുടെ വാതായനങ്ങള്‍ വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നടപടികളും ബോധവല്‍ക്കരണവും കൂടിയേ തീരുവെന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു. നാനാടത്തു നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷനായിരുന്നു.
ഡി.വൈ.എസ്.പി കെ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. പി.പി ദിവാകരന്‍, പി.എസ് മോഹനന്‍, പ്രവീണസിബി, ഡി.സുനില്‍കുമാര്‍, ജമീല നടരാജന്‍, സുലോചന പ്രഭാകരന്‍, പി.ഡി ജോര്‍ജ്ജ്, കെ.എസ് സജീവ്, ജയ ഷാജി, എം.വി ശശികല, എസ്.എസ് ബാബു, ബ്രിജിത് ലാല്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി നാനാടം മേഖല കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ റാലിയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."