കടലാക്രമണം തടയാന്‍ നടപടി വേണമെന്ന്
തുറവൂര്‍: തീരമേഖലയിലെ ശക്തമായ കടലാക്രമണം തടയുന്നതിന് മണല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു, കുത്തിയതോട്, തുറവൂര്‍ പഞ്ചായത്തുകളുടെ തീരമേഖലയില്‍ ഏതാനും ദിവസങ്ങളായി ശക്തമായ കടല്‍ കയറ്റമാണ് അനുഭവപ്പെടുന്നത്. കടല്‍ഭിത്തിയിലെ വിടവുകളിലൂടെയും മുകളില്‍ കൂടിയും കയറുന്ന ഉപ്പു വെളളം കിഴക്കുഭാഗത്തുള്ള വീട്ടുമുറ്റങ്ങളിലും മറ്റും കെട്ടി നല്‍ക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. ഓരു വെള്ളക്കയറ്റത്തില്‍ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിലായരിക്കുന്നത്. കുത്തിയതോട് പഞ്ചാത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കയറ്റം തടയാന്‍ കടല്‍ഭിത്തിയോട് ചേര്‍ന്ന് ജെ.സി.ബി ഉപയയോഗിച്ച് മണല്‍ഭത്തി നിര്‍മ്മിച്ചിരുന്നു.
രൂക്ഷമായ കടല്‍ക്ഷോഭം നേരിടുന്ന തുറവൂര്‍,പട്ടണക്കാട് പഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിലും മണല്‍ഭത്തി നിര്‍മ്മിച്ച് കടല്‍കയറ്റം തടയാന്‍ നടപടി സ്വീകരിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം. കടല്‍വെള്ളം കെട്ടിക്കിടക്കുന്നത് പല സ്ഥലങ്ങളിലും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."