ശാപമോക്ഷം കാത്ത് പേഴുംകാട് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
ഈരാറ്റുപേട്ട: അഴിമതിക്ക് വേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന എന്ന പരാതിയുടെ ഉദാഹരണമാണ് പണിതീര്‍ന്ന് 16 വര്‍ഷമായിട്ടും ഉദ്ഘാടനം കാത്തുകിടക്കുന്ന നഗരസഭയിലെ പേഴുംകാട് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്‌തൊഴില്‍ രഹിതര്‍ക്ക് കുറഞ്ഞ വാടകകിയില്‍ തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ എന്ന നിലയിലാണ് ഈരാറ്റുപേട്ട -തൊടുപുഴ റോഡ് സൈഡില്‍ 2001ല്‍ ഈ കെട്ടിടം പണി പൂര്‍ത്തീകരിക്കുന്നത്.
സംസ്ഥാന പാതയോരത്ത് 14 ഷട്ടര്‍ മുറികളോട് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടം പ്രഖ്യാപനം പോലെ പ്രാവര്‍ത്തികമായാല്‍ നാട്ടിലെ വ്യവസായ കേന്ദ്രമായി മാറുമായിരുന്നു. എന്നാല്‍ കെട്ടിടം പൂര്‍ത്തിയാക്കിയ ആവേശം അധികൃതരില്‍ പിന്നവീട് കണ്ടില്ല. നാല് പഞ്ചായത്ത് ഭരണ സമിതികളും ഇപ്പോഴത്തെ നഗരസഭയും കെട്ടിടത്തെ പാടേ മറന്ന മട്ടാണ്. കെട്ടിടം വൈദ്യുതീകരിക്കുികയും,
വെള്ളംസംഭരിക്കാന്‍ വാട്ടര്‍ ടാങ്കും പണി കഴിപ്പിച്ചുവെങ്കിലും പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ലെ. 16 വഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പലതും സാമൂഹിക വിരുദ്ധര്‍ എറിഞ്ഞുടച്ചു. റവന്യൂ ഭൂമിയിലാണ് കെട്ടിടം നിര്‍മിച്ചതെന്ന കാര്യം പിന്നീടാണ് പുറത്തുവരുന്നത്. മീനച്ചിലാറിലോട് ചേര്‍ന്നുള്ള പുറമ്പോക്ക് റവന്യൂ വകുപ്പിന്റെതാണ്. എന്നാല്‍ സമീപത്തുള്ള ആരാധനാലയം റവന്യൂ വകുപ്പില്‍ ഇടപെടല്‍ നടത്തി ഭൂമി അവരുടെ പേരില്‍ എഴുതിയെടുത്തു. ഇടപെടാന്‍ ആരം ഇല്ലാത്തതിനാല്‍ ഇപ്പോഴും വ്യവസായ ശാല പുറമ്പോക്കില്‍ തന്നെ.
പഞ്ചായത്ത് മാറി നഗരസഭയായപ്പോള്‍ വ്യവസായ സംരംഭങ്ങള്‍ ആവിഷ്‌കരിക്കുവാനും പ്രാവര്‍ത്തികമാക്കാനും സാധ്യത കൂടുതലാണ്. വസ്തുത തിരിച്ചറിഞ്ഞ് 16 വര്‍ഷമായി പുലര്‍ത്തുന്ന നിസംഗത വെടിഞ്ഞ് കെട്ടിടം പ്രവര്‍ത്തിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുകയാണ്. എന്നാല്‍ വാടകയിനത്തില്‍ മുനിസിപ്പാലിറ്റിക്ക് വരുമാനമാര്‍ഗ്ഗവും അതോടൊപ്പം തൊഴില്‍ രഹിതരായ നിരവധി പേര്‍ക്ക് അവസരമാകുമെന്നതില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."