ഗര്‍ഭച്ഛിദ്രത്തിന് 'യെസ് ' പറഞ്ഞ് ഐറിഷ് ജനത
ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള വോട്ടെടുപ്പില്‍ 'യെസ് ' വിഭാഗത്തിനു വന്‍വിജയമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം
ഡുബ്ലിന്‍: ഗര്‍ഭച്ഛിദ്രത്തിന് അയര്‍ലന്‍ഡ് ജനത 'യെസ് ' പറഞ്ഞതായി ആദ്യ ഫലസൂചനകള്‍. കത്തോലിക്കാ രാജ്യത്തു നടന്ന ചരിത്രമെഴുതിയ തെരഞ്ഞെടുപ്പില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന 'യെസ് ' വിഭാഗം വന്‍ വിജയം നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കിയത്. ജനവിധിയെ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ അഭിനന്ദിച്ചു.
ഐറിഷ് ഭരണഘടനയില്‍ ഗര്‍ഭച്ഛിദ്രത്തിന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തുമാനാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഇത് മൂന്നാം തവണയാണ് നിരോധനം നീക്കാനായി രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്. 69 ശതമാനം പേര്‍ നിരോധനം നീക്കാന്‍ ആവശ്യപ്പെട്ടുള്ള വോട്ടെടുപ്പിനെ പിന്തുണച്ചതായി എക്‌സിറ്റ്‌പോള്‍ ഫലം വ്യക്തമാക്കി. മറ്റൊരു എക്‌സിറ്റ്‌പോളില്‍ 'യെസ് ' വിഭാഗം 68 ശതമാനവും വോട്ടേ നേടി.
വ്യക്തിഗതമായായിരുന്നു ഭരണഘടനാ ഭേദഗതിക്കായി കാംപയിന്‍ നടന്നത്. രാജ്യത്തെ പാര്‍ട്ടികളൊന്നും ഇതിനു മുന്നിട്ടിറങ്ങിയിരുന്നില്ല. പ്രധാനമന്ത്രി വരാദ്കര്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തെയാണു പിന്താങ്ങിയത്.
തങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള സ്ത്രീയുടെ യഥാര്‍ഥ തീരുമാനങ്ങളെയും താല്‍പര്യത്തെയും വിശ്വസിക്കുകയും ബഹുമാനിക്കുകയുമാണ് ഐറിഷ് ജനത വോട്ടെടുപ്പിലൂടെ ചെയ്തതെന്ന് വരാദ്കര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നയുടന്‍ പ്രതികരിച്ചു.
1983ല്‍ എട്ടാമത്തെ ഭരണഘടാ ഭേദഗതിയിലൂടെയാണ് അയര്‍ലന്‍ഡില്‍ ഗര്‍ഭച്ഛിദ്രം നിരോധിച്ചത്. അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും ജീവിക്കാന്‍ തുല്യ അവകാശം ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഭേദഗതി. പിന്നീട് 2013ല്‍ നിയമത്തില്‍ നേരിയ ഭേദഗതിക്കും അയര്‍ലന്‍ഡ് തയാറായി. അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ ഗര്‍ഭച്ഛിദ്രമാകാമെന്നായിരുന്നു ഈ ഭേദഗതി.
ഇന്ത്യന്‍ യുവതി ഡോ. സവിത ഹാലപ്പനാവറിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഇത്. ഓരോ വര്‍ഷവും ഗര്‍ഭച്ഛിദ്രത്തിനായി 3,000ത്തോളം സ്ത്രീകള്‍ ബ്രിട്ടനില്‍ പോകുന്നുണ്ടെന്നും അല്ലാത്തവര്‍ നിയമവിരുദ്ധമായ ഗുളികകള്‍ ഉപയോഗിച്ച് ഗര്‍ഭം അലസിപ്പിക്കുന്നുണ്ടെന്നുമായിരുന്നു ഭേദഗതിയെ അനുകൂലിച്ച വിഭാഗത്തിന്റെ പ്രധാന വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."