ആശുപത്രിയില്‍ ചികിത്സയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്
അങ്കമാലി: പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കായി സ്ഥാപിച്ച സര്‍ക്കാര്‍ ആശുപത്രി യാതൊരു പ്രയോജനവും ഇല്ലാതെ പരിതാപകരമായ അവസ്ഥയില്‍ കിടക്കുന്ന ആശുപത്രിക്ക് ചിക്തസയ്ക്ക് ആവശ്യമായനടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
സ്ഥിരമായി ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പിലായില്ല .ഇപ്പോള്‍ രണ്ടോ, മൂന്നോ മണിക്കൂര്‍ മാത്രമാണ് ഡോക്ടറുടെ സേവനം നാല് നഴ്‌സുമാരും, നാല് അറ്റന്റ്‌റര്‍മാരും, രണ്ട് ഫാര്‍മസിസ്റ്റും, മൂന്ന് തൊഴിലാളിക്കളും, ഒരു ഡോക്ടറുമുള്‍പ്പെടെ 14 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന ഈ ആതുരാലയത്തില്‍ ഡോക്ടറെ കൊണ്ടുവരുന്നതിനും, കൊണ്ടാക്കുന്നതിനു ഒരാള്‍ക്ക് വേതനം നല്‍കുന്നു.
35 കിടക്കകളുടെ സൗകര്യം ഉള്ള ഈ ആശുപത്രിയില്‍ തത്ത്വത്തില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം ഡോക്ടറുടെ സേവനം ലഭിക്കുന്നുള്ളൂ. വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ ആശുപത്രി അറ്റകുറ്റപണികള്‍ക്കും, മോഡി പിടിപ്പിക്കുന്നതിനും ചിലവാക്കുമ്പോള്‍ ആംബുലന്‍സ് രണ്ട് വര്‍ഷമായി തുരുമ്പെടുക്കുന്നു.
പുലര്‍ച്ചെ അഞ്ച് മുതല്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് 360 രൂപ വേതനം നല്‍കുന്ന പ്ലാന്റ്‌റേഷന്‍ മേഖലയില്‍ വന്യമൃഗങ്ങളുടെ ഭീഷണി നേരിടുന്നു. ജീവന് വന്‍ ഭീഷണി നേരിടുന്ന തൊഴിലാളികള്‍ക്ക് അപകടം പറ്റിയാല്‍ പ്രാഥമിക ചികിത്സ പോലും ലക്ഷങ്ങള്‍ സര്‍ക്കാര്‍ ചിലവാക്കുന്ന ആശുപത്രിയില്‍ നിന്നും കിട്ടില്ല.
ചികിത്സാ സൗകര്യങ്ങള്‍ 25 കി.ലോമീറ്റര്‍ ദൂരമുണ്ട്. കൊണ്ടു പോകാന്‍ ആംബുലന്‍സും ഇല്ല. എത്രയും വേഗത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുക. 24 മണിക്കൂറും ഒ.പി പ്രവര്‍ത്തിപ്പിക്കുക, രോഗികളെ കിടത്തി ചികിത്സിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി അയ്യമ്പുഴ പഞ്ചായത്ത് കമ്മിറ്റി ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുന്നതിനു് തീരുമാനിച്ചു.
ഒന്നാം ഘട്ടമായി അയ്യംമ്പുഴ പഞ്ചായത്തില്‍ ഏപ്രില്‍ അഞ്ചിന് കരിദിനം ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."