തിലകന് പുരസ്കാരം മധുവിനു സമ്മാനിച്ചു
കൊച്ചി: അമ്മ തിലകനോട് വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സിനിമ താരം മധു. തിലകന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പത്മശ്രീ തിലകന് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മക്ക് എതിരെ വിധി വന്നതിന് ശേഷമായിരുന്നു തനിക്ക് പുരസ്കാരം നല്കാന് തീരുമാനിച്ചിരുന്നതെങ്കില്‍ ഒരുപക്ഷെ ഇത് ഏറ്റുവാങ്ങാന്‍ വരുന്നതിനെക്കുറിച്ച് താന്‍ ഒരിക്കല്‍ കൂടി ആലോചിക്കുമായിരുന്നു.
ട്വന്റി ട്വന്റി സിനിമ എടുക്കാനുള്ള എല്ലാ കാര്യങ്ങളും ആദ്യഘട്ടത്തില്‍ തിലകനെയായിരുന്നു ഏല്പിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹം അക്കാര്യം മുന്പോട്ട് പോകാതെ ആയതിനെ തുടര്‍ന്ന് ദിലീപ് അങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് തിലകന് സിനിമ മേഖലയില്‍ ഒറ്റപ്പെട്ടിരുന്നുവെന്ന കാര്യം സംവിധായകന് വിനയനുള്‍പ്പെടെ പറഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അമ്മയ്ക്ക് എതിരെ കോടതി വിധി വന്നതിന് ശേഷം പുരസ്കാരം സ്വീകരിക്കാന്‍ പോകേണ്ടതിനെക്കുറിച്ച് അമ്മയിലെ ഭാരവാഹികളോട് താന്‍ ചോദിച്ചു.
എന്നാല്‍ തീര്‍ച്ചയായും പുരസ്കാരം സ്വീകരിക്കണമെന്നായിരുന്നു അവര്‍
അഭിപ്രായപ്പെട്ടത്. വിലക്കുണ്ട് എന്നതൊന്നും അറിയാതെ ഒരിക്കല്‍ താന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ ചിത്രീകരണത്തിനെത്തിയപ്പോള്‍ അഭിനയിക്കരുതെന്നും വിലക്കുണ്ടെന്നും ഒരുപറ്റം ആളുകള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് വിനയനെ ബന്ധപ്പെട്ടപ്പോള്‍ തന്റെ അവസ്ഥ മനസിലാക്കി അദ്ദേഹം പിന്മാറാന് ആവശ്യപ്പെട്ടു.
എന്നാല്‍ അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തനിക്ക് തോന്നിയിട്ടുണ്ടെന്നും ശേഷം അങ്ങോട്ട് ആവശ്യപ്പെട്ട് വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചുവെന്നും മധു കൂട്ടിച്ചേര്‍ത്തു.
പകരം വെക്കാനില്ലാത്ത അഭിനേതാവായിരുന്നു തിലകന്. കഥാപാത്രങ്ങളെ തന്റേതായ രീതിയില്‍ അവതരിപ്പിക്കുവാന്‍ കഴിയുന്ന ലോകത്തിലെ ചുരുക്കം നടന്മാരില് ഒരാളായിരുന്നു തിലകന് എന്നും അദ്ദേഹം അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."