HOME
DETAILS
MAL
യാത്രക്കാര്‍ അധികം; രണ്ട് പേരെ പുറത്തുനിര്‍ത്തി എയര്‍ ഇന്ത്യ പറന്നു
backup
May 27 2018 | 02:05 AM
ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്ക് ചെയ്തവരുടെ എണ്ണം അനുവദനീയമായതിലും കൂടിയതിന് രണ്ട് യാത്രക്കാരെ പുറത്തു നിര്‍ത്തി എയര്‍ ഇന്ത്യ വിമാനം പറന്നു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.
അഞ്ച് മണിയോടെ ഡല്‍ഹിയില്‍ നിന്ന് രാജ്കോട്ടിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് ടിക്കറ്റ് ബുക്ക് ചെയ്ത രണ്ട് പേരെ പുറത്തുനിര്‍ത്തി പറന്നത്. തുടര്‍ന്ന് വിമാനം ലഭിക്കാത്ത യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തി. സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.
അപൂര്‍വ സംഭവമാണെന്നും രണ്ട് യാത്രക്കാരെ മാത്രമാണ് ബാധിച്ചതെന്നും എയര്‍ ഇന്ത്യ വക്തമാവ് പറഞ്ഞു.
രാജസ്ഥാന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."