തുത്തൂരും കൊച്ചി ഫിഷറീസ് ഹാര്‍ബറും തമ്മിലുള്ള ബന്ധത്തിന് അര നൂറ്റാണ്ട് തിളക്കം
കൊച്ചിയുടെ സമ്പദ് ഘടനയില്‍ മുഖ്യ പങ്ക് തുത്തൂരില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടേത്
മട്ടാഞ്ചേരി: കുളച്ചല്‍, തുത്തൂര്‍ സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ എത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. പടിഞ്ഞാറന്‍ കൊച്ചിയുടെ സമ്പദ് ഘടനയില്‍ മുഖ്യ പങ്ക് ഈ വിഭാഗത്തിനാണെന്ന് ഹാര്‍ബറിലെ കച്ചവടക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
1967 ലാണ് കുളച്ചല്‍, തുത്തൂര്‍ സ്വദേശികള്‍ കൊച്ചിയിലെത്തുന്നത്. അന്ന് കൊച്ചിയിലെത്തിയ ഇവര്‍ ഇപ്പോഴും കൊച്ചിക്കാരുമായി സൗഹാര്‍ദ്ദത്തോടെയാണ് പോകുന്നത്. ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന ഇവര്‍ ആഴ്ചകള്‍ക്ക് ശേഷമാണ് തിരികെ എത്തുന്നത്. ലക്ഷങ്ങളുടെ മല്‍സ്യവുമായാണ് ഇവര്‍ തിരികെയെത്തുക. ആദ്യ കാലത്ത് ഇവര്‍ ഫോര്‍ട്ട്‌കൊച്ചിയിലെ അല്‍ബുക്കര്‍ക്ക് ജെട്ടിയിലാണ് ഇവര്‍ അടുത്തിരുന്നത്. അറുന്നൂറോളം ബോട്ടുകളാണ് ഈ വിഭാഗത്തിന്റേതായി കൊച്ചിയിലുള്ളത്.
ഹാര്‍ബര്‍ ഇപ്പോഴും സജീവമായി നിലനിര്‍ത്തുന്നത് ഇവരാണ്. കൊല്ല, മുനമ്പം, അഴീക്കല്‍ എന്നിവടങ്ങളിലും ഇവര്‍ ബോട്ട് അടുപ്പിക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഇവര്‍ എത്തുന്നത് കൊച്ചിയിലാണ്.
പലവിധത്തിലും ഇവരെ അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും കൊച്ചിയോട് അതിന്റെ പരിഭവമൊന്നും ഇവര്‍ കാട്ടുന്നില്ല. വളരെ സാഹസികമായി മല്‍സ്യബന്ധനം നടത്തുന്നവരാണെന്ന പ്രത്യേകതയും ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. ഗില്‍നെറ്റ് ലോംഗ് ലൈന്‍ വിഭാഗമെന്നാണ് ഇവര്‍ അറിയപ്പെടുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെത്തിയവരുടെ പിന്‍ഗാമികളാണ് ഇപ്പോള്‍ കൊച്ചി കേന്ദ്രീകരിച്ച് മല്‍സ്യബന്ധനം നടത്തുന്നത്.
പേഴ്‌സിന്‍, ട്രോള്‍നെറ്റ് ബോട്ടുകള്‍ക്ക് കാര്യമായ മല്‍സ്യം ലഭിക്കാത്ത സാഹചര്യത്തിലും ഇവര്‍ ആഴക്കടലില്‍ ആഴ്ചകള്‍ തമ്പടിച്ച് മല്‍സ്യവുമായാണ് തിരികെ എത്താറ്. തുത്തൂര്‍, കുളച്ചല്‍ ബോട്ടുകളാണ് ഫിഷറീസ് ഹാര്‍ബറിനെ ഇപ്പോള്‍ സജീവമായി നിലനിര്‍ത്തുന്നതെന്ന് ഗില്‍നെറ്റ് ആന്റ് ലോംഗ് ലൈന്‍ ബോട്ട് ബയിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."