മോദിക്ക് മാര്‍ക്കിട്ട് രാഹുല്‍
ന്യൂഡല്‍ഹി: നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പി സര്‍ക്കാരിന് മാര്‍ക്കിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വയം പുകഴ്ത്തലില്‍ മോദിക്ക് എ പ്ലസാണെന്നും മറ്റുള്ളവയില്‍ എഫ് ഗ്രേഡാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കൃഷി, വിദേശകാര്യം, ഇന്ധന വില, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് എഫ് ഗ്രേഡും യോഗയ്ക്ക് ബി നെഗറ്റീവുമാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മോദി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് കശ്മിര്‍ വിഷയമായിരുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് കശ്മിരില്‍ സൈനികരും സിവിലയന്മാരും ഏറ്റവും കൂടുതല്‍ കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ഗുലാം നബി ആസാദ് പറഞ്ഞു.
ദേശീയ സുരക്ഷ ഉപയോഗിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ദേശസുരക്ഷ ഇന്ന് ഏറ്റവും അപകടകരമായ സാഹചര്യത്തിലാണുള്ളത്. രാജ്യസുരക്ഷയെന്നാല്‍ ജനങ്ങളുടെ സുരക്ഷയുമാണ്. ഇതിന്റെ ഭാഗമായാണ് ആവിഷ്‌കാര സ്വാതന്ത്ര്യവും, മാധ്യമസ്വാതന്ത്ര്യവും ഉള്‍പ്പെടുന്നത്. എന്നാല്‍ മോദിയുടെ സര്‍ക്കാരിന് കീഴില്‍ ആരും സുരക്ഷിതരല്ല. എല്ലാവരുടെയും ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
മോദിയെപ്പോലെ പ്രധാനമന്ത്രിയുടെ പദവി ദുരപയോഗം ചെയ്ത മറ്റൊരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗേലോട്ട് പറഞ്ഞു. മോദിയെന്നാല്‍ കാപട്യം, വഞ്ചന, പ്രതികാരം, കളവ് എന്നീ നാല് വാക്കുകളുടെ പര്യായമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."