HOME
DETAILS
MAL
ശുചിമുറിക്ക് മുന്നില്‍ നില്ക്കുന്ന ചിത്രം ഹാജരാക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളമില്ല
backup
May 27 2018 | 02:05 AM
ലഖ്നൗ: സ്വന്തം വീടിന്റെ ശുചി മുറിക്ക് മുന്നില്‍ നില്ക്കുന്ന ചിത്രം ഹാജരാക്കാത്ത ജീവനക്കാര്‍ക്ക് യു.പിയില്‍ ശമ്പളമില്ല. സീതാപൂര്‍ ജില്ലാ കലക്ടര്‍ ശീതള്വര്മയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ശുചിമുറിക്ക് മുന്നില്‍ ജീവനക്കാര്‍ നില്ക്കുന്ന ചിത്രം ജില്ലാ പഞ്ചായത്ത് രാജ് ഓഫിസര്‍ക്ക് (ഡി.പി.ആര്.ഒ) അയച്ചുകൊടുക്കണമെന്നാണ് നിര്‍ദേശം.പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും ശുചിമുറിയുണ്ടാവണമെന്നത്. അതിന്റെ ഭാഗമായാണ് ഉത്തരവിറക്കിയതെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലിക്കാരായ മുഴുവനാളുകളും ചിത്രം സമര്‍പ്പിക്കണമെന്നും അല്ലാത്തവര്‍ക്ക് ശമ്പളം തടസപ്പെടുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."