ജില്ലയില്‍ വയറിളക്കരോഗ നിയന്ത്രണ പരിപാടി 28 മുതല്‍
കൊല്ലം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലയില്‍ 28 മുതല്‍ ജൂണ്‍ ഒന്‍പതുവരെ വയറിളക്കരോഗ നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എ.ഡി.എം കെ.ആര്‍ മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വയറിളക്കം മരണ കാരണമാകാതിരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒ.ആര്‍.എസ് കോര്‍ണര്‍ സ്ഥാപിക്കും. അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ് ലഭ്യമാക്കും. ആശ, അങ്കണവാടി പ്രവര്‍ത്തകരുടെ സഹകരണത്തോടെ അമ്മമാര്‍ക്ക് വയറിളക്ക രോഗത്തെക്കുറിച്ചും നിര്‍ജലീകരണത്തിന്റെ ലക്ഷണത്തെക്കുറിച്ചും ഒ.ആര്‍.എസ് ലായനി തയ്യാറാക്കുന്നതിനെ സംബന്ധിച്ചും, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയെക്കുറിച്ചും ബോധവത്ക്കരണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ ബോധവല്‍ക്കരണ പരിപാടി ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും ഇന്ത്യന്‍ അക്കാദമി ഓഫ് പീടിയാട്രീഷന്റെ നേതൃത്വത്തില്‍ ശിശുരോഗ വിദഗ്ധര്‍ ക്ലാസെടുക്കും. ജില്ലാതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസ രചനയും ക്വിസ് മത്സരവും സംഘടിപ്പിക്കും.
പദ്ധതിയുടെ വിജയത്തിനായി എല്ലാ വകുപ്പുകളുടെയും സഹകരണം എ.ഡി.എം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."