ഭൂ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ചെറുതോണിയില്‍ ഇന്ന് കര്‍ഷക കൂട്ടായ്മ
ചെറുതോണി: ജില്ലയിലെ സങ്കീര്‍ണ്ണമായ ഭൂ പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘം നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് ഇന്ന് കര്‍ഷക കൂട്ടായ്മ നടക്കും.
1001 കര്‍ഷകര്‍ അണിനിരക്കുന്ന കര്‍ഷക കൂട്ടായ്മ രാവിലെ 10 ന് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക കൂട്ടായ്മയ്ക്ക നേതൃത്വം നല്‍കുന്നത്.
എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, വൈദ്യുതി മന്ത്രി എം.എം. മണി, കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ബേബി ജോണ്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ചെയര്മാന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, കിസാന്‍ സഭ ജില്ലാ സെക്രട്ടറി മാത്യു വര്‍ഗീസ്, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് നോബിള്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും.
കര്‍ഷ കൂട്ടായ്മയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി. വര്‍ഗീസ്, സെക്രട്ടറി എന്‍.വി. ബേബി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."